കോവിഡ് നെഗറ്റീവായാൽ ബാബരി കേസ് വിധി കേൾക്കാൻ ഹാജരാകുമെന്ന് ഉമ ഭാരതി
text_fieldsഡെറാഡൂൺ: കോവിഡ് നെഗറ്റീവായാൽ താൻ ബാബരി കേസിൽ വിധി പറയുന്ന ദിവസം സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. കോവിഡ് പോസിറ്റീവായ താൻ ആശുപത്രിയിൽ ചികിത്സ തേടിയത് വേഗത്തിൽ സുഖം പ്രാപിച്ച് സെപ്റ്റംബർ 30ന് സുപ്രീംകോടതിയിൽ ഹാജരാകണം എന്നുള്ളതിനാലാണെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് രാവിലെയാണ് ഋഷികേശിലെ എയിംസിൽ ഉമ ഭാരതിയെ പ്രവേശിപ്പിച്ചത്.
താൻ ഋഷികേശിലെ എയിംസിൽ ചികിത്സതേടി. അതിന് മൂന്നുകാരണങ്ങളാണുള്ളത്. ഒന്ന് കേന്ദ്രമന്ത്രി ഡോക്ടർ ഹർഷ് വർധെൻറ ആശങ്കയാണ്. രണ്ടാമത്തെ കാരണം കഴിഞ്ഞ ദിവസം പനി നന്നായി കൂടിയെന്നതാണ്. മൂന്നാമത്തേത് തെൻറ ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രിയിൽ നിന്ന് നല്ല റിപ്പോർട്ട് ലഭിച്ചാൽ ബാബരി കേസ് വിധി പ്രഖ്യാപനം കേൾക്കാൻ ബുധനാഴ്ച പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാകാമെന്നതാണ്- ഉമ ഭാരതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം താൻ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ച ഉമാ ഭാരതി, ഋഷികേശിന് സമീപത്തുള്ള വന്ദേമാതരം കുഞ്ച് എന്ന സ്ഥലത്ത് ക്വാറൻറീനിൽ കഴിയുകയാണെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുമെന്നും ട്വീറ്റ് ചെയ്തിരുന്നു.
1992 ഡിസംബര്‍ ആറിന് കർസേവകർ ബാബരി മസ്ജിദ് തകർത്ത കേസിൽ സെപ്റ്റംബർ 30ന് സുപ്രീംകോടതി വിധി പറയും. പള്ളി തകര്‍ത്ത പ്രതികളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോട് വിധിപറയുന്ന ദിവസം ഹാജരാകണമെന്ന് വിചാരണ കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.