രാമക്ഷേത്രത്തിൻെറ ഭൂമിപൂജക്ക് അദ്വാനിക്കും ജോഷിക്കും ക്ഷണമില്ല
text_fieldsന്യൂഡൽഹി: ആഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്രത്തിൻെറ ഭൂമി പുജക്ക് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രത്തിൻെറ ഭൂമിപൂജ നടക്കുന്നത്.
അതേസമയം, ബാബറി മസ്ജിദിൻെറ തകർച്ചയിൽ കുറ്റബോധമില്ലെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കും. കേസിൽ കോടതി മുമ്പാകെ താൻ മൊഴി നൽകിയിട്ടുണ്ട്. സത്യം മാത്രമാണ് കോടതിയിൽ പറഞ്ഞത്. കോടതിയുടെ വിധി എന്തായാലും തനിക്ക് പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബാബറി മസ്ജിദ് തകർച്ചയുടെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ചയാണ് പ്രതിയായ അദ്വാനി വിഡിയോ കോൺഫറൻസിലൂടെ കേസിൻെറ വിചാരണ നടപടികളിൽ പങ്കെടുത്തത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.