Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​മ്മു-​ക​ശ്മീ​ന്...

ജ​മ്മു-​ക​ശ്മീ​ന് സംസ്ഥാന പദവി വേണമെന്ന് ഉമർ അബ്ദുല്ല; വാഗ്ദാനം പാലിക്കുമെന്ന് മോദി

text_fields
bookmark_border
ജ​മ്മു-​ക​ശ്മീ​ന് സംസ്ഥാന പദവി വേണമെന്ന് ഉമർ അബ്ദുല്ല; വാഗ്ദാനം പാലിക്കുമെന്ന് മോദി
cancel

സോ​നാ​മാ​ർ​ഗ്: ജ​മ്മു-​ക​ശ്മീ​ർ ജ​ന​ത​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ശ്മീ​രി​ൽ ഇ​സെ​ഡ് മോ​ർ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വാ​ഗ​തം​ചെ​യ്ത മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അ​ബ്ദു​ല്ല, ജ​മ്മു-​ക​ശ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രോ​ക്ഷ മ​റു​പ​ടി.

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം ഈ ​വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് ത​ന്റെ ഹൃ​ദ​യം വി​ശ്വ​സി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഉ​മ​ർ അ​ബ്ദു​ല്ല പ​റ​ഞ്ഞ​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും അ​തി​ന്റെ സ​മ​യ​മു​ണ്ടെ​ന്നും ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ സ​മ​യ​ത്ത് ന​ട​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി. ജ​മ്മു-​ക​ശ്മീ​രി​ൽ സ​മാ​ധാ​ന​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​മു​ണ്ട്. ഇ​ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ പ്ര​ക​ട​മാ​ണ്. വി​ക​സ​ന​ത്തി​ന്റെ പു​തി​യ ഇ​തി​ഹാ​സം ര​ചി​ക്കു​ക​യാ​ണ് ക​ശ്മീ​രെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 15 ദി​വ​സ​ത്തി​നി​ടെ ജ​മ്മു-​ക​ശ്മീ​രി​ലെ ര​ണ്ടു സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത് വ​ലി​യ ആ​ദ​ര​മാ​ണെ​ന്ന് ഉ​മ​ർ അ​ബ്ദു​ല്ല പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച ജ​മ്മു റെ​യി​ൽ​വേ ഡി​വി​ഷ​ൻ മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJammu and KashmirUmar Abdullah
News Summary - Umar Abdullah wants state status for Jammu and Kashmir; Modi will keep his promise
Next Story