ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനെയും ഖാലിദ് സൈഫിനെയും കുറ്റവിമുക്തരാക്കി
text_fieldsഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരുന്ന ഉമർ ഖാലിദിനെ വെറുതെ വിട്ടു. ഡൽഹി കർക്കഡൂമ കോടതിയുടേതാണ് നടപടി. ഉമർഖാലിദിനൊപ്പം വിദ്യാർഥി നേതാവായിരുന്ന ഖാലിദ് സൈഫിനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.ചാന്ദ്ബാഗിലെ കല്ലേറു കേസിലാണ് ഇവരെ മോചിപ്പിച്ചത്. ഇരുവർക്കുമെതിരായ കുറ്റം നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
അതേസമയം മറ്റ് കേസുകൾ നിലനിൽക്കുന്നതിനാൽ ഇരുവർക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ രണ്ടുപേരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2020ൽ അരങ്ങേറിയ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ ഉമറിന് പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22ന് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. ഒന്നിലധികം ചോദ്യം ചെയ്യലുകൾക്ക് ശേഷം 2020 സെപ്റ്റംബർ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കലാപ ഗൂഢാലോചന കേസിൽ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ, ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. 930 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.