ഉമർ ഖാലിദ് വധശ്രമക്കേസ് സ്പെഷൽ സെല്ലിന്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷകനും വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിനു നേെര നടന്ന വധശ്രമത്തിെൻറ അന്വേഷണം ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന് കൈമാറി. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിലെ വധശ്രമത്തിനു പിറ്റേന്നാണ് ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്നായികിെൻറ ഉത്തരവ്. പ്രമാദമായ നിരവധി ഭീകര കേസുകളിൽ ആരോപണവിധേയരാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ.
ഉമർ ഖാലിദുമായുണ്ടായ പിടിവലിക്കിടയിൽ തോക്കിെൻറ കാഞ്ചി ജാം ആയപ്പോൾ ആക്രമി ഒാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതനായ ആക്രമി ഒാടുന്നത് റിസർവ് ബാങ്കിെൻറ സി.സി.ടി.വിയിൽ പതിഞ്ഞത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ആക്രമി ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഉേപക്ഷിച്ചനിലയിൽ കണ്ടെത്തിയത് ഇന്ത്യൻ നിർമിത 7.65 എം.എം തോക്കാണെന്നും പഴയതാണെന്നും പൊലീസ് പറയുന്നു. തോക്ക് പരിശോധനക്കായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഉമർ ഖാലിദിെൻറ പരാതിയിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അതിനിടെ, ഉമറിനെതിരായ വധശ്രമം നാടകമാണെന്ന ബി.ജെ.പി നേതാക്കളുടെയും ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങളുെടയും ആരോപണം ഡൽഹി പൊലീസ് തള്ളി. ഉമർ ഖാലിദിനെതിരായ വധശ്രമവും ആക്രമിയുമായുണ്ടായ ഉന്തും തള്ളും സി.സി.ടി.വിയിൽ വ്യക്തമാണെന്നും അതിനാൽ തന്നെ സംഭവം നാടകമാണെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കനത്ത സുരക്ഷാവലയത്തിലുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഒാഫിസുകൾക്കും രാഷ്ട്രപതി ഭവനും വിളിപ്പാടകലെ പാർലമെൻറ് മന്ദിരത്തിലേക്ക് വന്നുചേരുന്ന റഫി മാർഗിൽ റിസർവ് ബാങ്കിനും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനുമിടയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ഉമര് ഖാലിദിനു നേരെ വധശ്രമം നടന്നത്. വെടിയുതിർക്കാനുള്ള ശ്രമം ഉമർ ഖാലിദും സുഹൃത്തുക്കളും ചേർന്ന് വിഫലമാക്കിയെങ്കിലും ആക്രമി ഒാടിരക്ഷപ്പെട്ടു. അതിനുശേഷം അരമണിക്കൂറിലേറെ കഴിഞ്ഞാണ് ഡൽഹി പൊലീസ് സംഭവസ്ഥലത്തെത്തി റോഡിൽനിന്ന് തോക്കെടുത്തതും ഉമർ ഖാലിദിെൻറ മൊഴിയെടുത്തതും. ഇതിനുശേഷം ഉമറിെൻറ മൊഴിക്ക് വിരുദ്ധമായി പാർലമെൻറ് സ്റ്റേഷൻ പൊലീസ് െമാഴി രേഖപ്പെടുത്താൻ നീക്കംനടത്തിയെങ്കിലും ഉമറിെൻറയും യു.എ.എച്ച് പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.