അച്ചടക്കനടപടി; കോടതിയെ സമീപിക്കുമെന്ന് ഉമർ ഖാലിദ്
text_fieldsന്യൂഡൽഹി: ജെ.എൻ.യു അധികൃതർ സീകരിച്ച അച്ചടക്ക നടപടികൾ ഉന്നതതല അന്വേഷണസമിതി ശരിവെച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തുടക്കംമുതല്‍ തന്നെ ഞങ്ങള്‍ക്കെതിരെ മുന്‍വിധിയോടെയാണ് അന്വേഷണം നടന്നത്. ബി.ജെ.പി, ആർ.എസ്.എസ് ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജെ.എൻ.യു അധികൃതരുടെയോ ഉന്നതതല സമിതിയുടെേയാ ഭാഗത്തുനിന്നും സത്യസന്ധമായ അേന്വഷണം നടക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ഉമർ ഖാലിദ് പറഞ്ഞു.
ജെ.എൻ.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡൻറ് കനയ്യ കുമാർ, ഉമര്‍ ഖാലിദ് എന്നിവർക്കെതിരെ അഫ്സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ഉമര്‍ ഖാലിദിനെ താല്‍ക്കാലികമായി പുറത്താക്കുകയും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്ത തീരുമാനമാണ് ഉന്നതതല സമിതി ശരിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.