Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​സ്​​ഊ​ദ്​ അസ്ഹറിനെ ...

മ​സ്​​ഊ​ദ്​ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച്​ ഐക്യരാഷ്​ട്ര സഭ

text_fields
bookmark_border
mazood-ashar-23
cancel

ന്യൂഡൽഹി: പാ​ക്​ ഭീ​ക​ര​സം​ഘ​ട​ന ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ ഐക്യരാഷ്​ട്ര സഭ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. രക്ഷാസമിതി സ്ഥിരാംഗമായ ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മ​സ്​​ഊദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിർത്ത ചൈന ഇത്തവണ എതിർവാദങ്ങൾ ഉന്നയിച്ചില്ല.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മ​സ്​​ഊ​ദ് അസ്ഹറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്​. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായാണ്​ ഇതെന്ന്​ അക്ബറുദീന്‍ ട്വീറ്റ്​ ചെയ്​തു.

 പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മ​സ്​​ഊ​ദ് അസ്ഹറിനുള്ള ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിൻെറ സ്വത്തുക്കൾ മരവിപ്പിക്കും.

ബ്രി​ട്ട​​​​​​െൻറ​യും യു.​എ​സി​​​​​​െൻറ​യും പി​ന്തു​ണ​യോ​ടെ ഫ്രാ​ൻ​സ്​ ആ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ മ​സ്​​ഉൗ​ദി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ യു.​എ​ന്നി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ അ​തും ചൈ​ന ​പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്ന​ത്​ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. മു​മ്പ് നാ​ലു ത​വ​ണ മ​സ്​​ഉൗ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ചൈ​ന ത​ട​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaunmasood azharGlobal TerroristJeM Chief
News Summary - UN Brands JeM Chief Masood Azhar Global Terrorist After Support from China- India news
Next Story