ഇന്ത്യ -പാക് ബന്ധം പുനഃസ്ഥാപിക്കാൻ നടപടികളെടുക്കണം - യു.എൻ
text_fieldsയു.എൻ: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ- പാകിസ്താൻ ബന്ധത്തിലുണ്ടായ വിള്ളൽ നികത്താൻ അടിയന് തര നടപടികൾ സ്വീകരിക്കണമെന്ന് െഎക്യരാഷ്ട്രസഭ. ഇരുരാജ്യങ്ങളും തമ്മിലുളള സൗഹാർദം പുനഃസ്ഥാപിക്കാനായുള്ള ചർ ച്ചകൾക്ക് യു.എന്നിെൻറ ഉദ്യോഗസ്ഥർ തയാറാണെന്നും സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് പറഞ്ഞു.
ഇരു രാജ്യങ്ങളോടും സംസാരിക്കാൻ ഉദ്യോഗസ്ഥർ തയാറാണ്. സാഹചര്യങ്ങൾ െപാതുവായി വിലയിരുത്തുേമ്പാൾ ഇരുരാജ്യങ്ങൾക്കുമിടയിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ടെന്നും യു.എൻ വക്താവ് സ്റ്റീഫൻ ദുജറിക് പറഞ്ഞു.
ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരുെട ജീവനാണ് നഷ്ടമായത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജയ്ശെ മുഹമ്മദ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്താെൻറ കൈകളുണ്ടെന്നും ജവാൻമാരുെട ജീവന് മറുപടി നൽകേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്താനും മറുപടി നൽകി. ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വസ്ഥത പുകയുന്നതിനിെടയാണ് സമാധാനത്തിനായി പരിശ്രമിക്കണമെന്ന് യു.എന്നിെൻറ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.