കശ്മീർ സംഘർഷം വർധിപ്പിക്കുന്ന നടപടി എല്ലാ കക്ഷികളും ഒഴിവാക്കണം –ഗുട്ടെറസ്
text_fieldsയുനൈറ്റഡ് േനഷൻസ്: കശ്മീർ സംഘർഷം വർധിപ്പിക്കുന്ന നടപടികളിൽനിന്ന് എല്ലാ ക ക്ഷികളും വിട്ടുനിൽക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട് ടെറസ്. ഫ്രാൻസിലെ ബിയറിറ്റ്സിൽ ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തതെന്ന് ഗുട്ടെറസിെൻറ വക്താവ് സ്റ്റഫാനെ ഡുജാരിക് അറിയിച്ചു. ഇരു നേതാക്കളും തമ്മിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ദീർഘവും ഫലപ്രദവുമായ ചർച്ച നടത്തിയതായും സ്റ്റഫാനെ ഡുജാരിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയും അേൻറാണിയോ ഗുട്ടെറസും തമ്മിൽ ചില ചർച്ചകൾ നടന്നതായി ഇന്ത്യൻ വിദേശകാര്യ െസക്രട്ടറി വിജയ് ഗോഖലെയും അറിയിച്ചു. കശ്മീർ വിഷയത്തിൽ വിദേശ ഇടപെടൽ ആവശ്യമില്ലെന്നും മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയായ ഒന്നും ഇന്ത്യ അംഗീകരിക്കില്ലെന്നുമുള്ള നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. കശ്മീർ സാധാരണ നില കൈവരിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ വൈകാതെ പൂർണമായി നീക്കുമെന്നും മോദി ഗുട്ടെറസിനെ അറിയിച്ചതായും വിജയ് ഗോഖലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.