പൗരത്വ നിയമം: അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് യു.എൻ
text_fieldsന്യൂയോർക്ക്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സി.എ.എയുടെ വിവേചനത്തെക്കുറിച്ച് സംസാരിച്ചതിന്‍റെ പേരിൽ വിചാരണക്ക് മുമ്പ് തടങ്കലിൽ വെച്ചിരിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണം.
അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായത് -ഹൈകമീഷണർ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ നയങ്ങളെ വിമർശിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് സമൂഹത്തിന് കടുത്ത സന്ദേശം നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്നും യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.