Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ കോളജ് ഫീസ്...

മകളുടെ കോളജ് ഫീസ് നൽകാൻ കഴിഞ്ഞില്ല: പിതാവ് ജീവനൊടുക്കി

text_fields
bookmark_border
deadbody
cancel

അഹമ്മദാബാദ്: മകളുടെ കോളജ് ഫീസ് അടയ്ക്കാൻ സാധിക്കാത്തതിൽ മന​ംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്തിലെ താപി ജില്ലയിലെ ഗോദ്ധാ ഗ്രാമത്തിലാണ് സംഭവം. ബകുൽ പട്ടേൽ(46) ആണ് മരിച്ചത്. കീടനാശിനി കഴിച്ചാണ് ഇയാൾ ജീവനൊടുക്കിയത്.മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന ബകുൽ പട്ടേൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാമ്പത്തിക പ്രയാസം കാരണം പിതാവ് ജീവനൊടുക്കിയ സംഭവം ഉണ്ടായത് ലജ്ജാകരമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മോശം സാഹചര്യ​ത്തെച്ചൊല്ലി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊമ്പുകോർത്ത ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയപോരിനു ഈ സംഭവം കാരണമായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college feesGujarat copsfather died
News Summary - Unable To Pay Daughter's College Fee, Man Dies By Suicide: Gujarat Cops
Next Story