കണക്കില്ലാത്ത നിക്ഷേപത്തിന് 50 ശതമാനം നികുതി ഏർപ്പെടുത്തും
text_fieldsന്യൂഡൽഹി: അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ അതിന്റെ 50 ശതമാനം നികുതി ഈടാക്കാന്‍ നിര്‍ദേശം. നിക്ഷേപത്തിെൻറ 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും തീരുമാനിച്ചു. ലോക് ഇന്‍ പീരിയഡായ നാലു വർഷത്തേക്ക് ഇൗ തുക പിൻവലിക്കാനോ മറ്റ് അക്കൗണ്ടിേലക്ക് മാറ്റാനോ കഴിയില്ല. വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗമാണ് നികുതി ഭേദഗതി സംബന്ധിച്ച തീരുമാനമുണ്ടായത്.
നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി വകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം തുകയുടെ 90 ശതമാനം സര്‍ക്കാറിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.
അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 ആണ്. രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ജന്‍ധന്‍ അക്കൗണ്ടുകളിലും മറ്റും വന്‍തോതില്‍ നിക്ഷേപം നടത്തിയാല്‍ അത് പരിശോധിക്കുമെന്നും പിന്നീട് വിശദീകരണമുണ്ടായി.
നോട്ടു പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ രണ്ടാഴ്ചക്കം സീറോ ബലാൻസ് ജൻധൻ അക്കൗണ്ടിലേക്ക് 21,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.