Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയിൽ...

രാജ്യസഭയിൽ ആധികാരികമല്ലാത്ത ആരോപണങ്ങൾ തടയും

text_fields
bookmark_border
Rajya Sabha
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ച്ച പു​തി​യ ചെ​യ​ർ​മാ​ൻ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന് അ​റി​യി​ച്ചു. സ​ഭ​യി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ഭ​യി​ലു​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ ആ​ധാ​ര​മാ​ക്കാം എ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം തേ​ടാ​ൻ ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്കു​ം. ഇ.​ഡി​യെ പ്ര​തി​പ​ക്ഷ വേ​ട്ട​ക്ക് സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ - പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യ​പ്പോ​ഴാ​ണ് ധ​ൻ​ഖ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം തേ​ടാ​ൻ സ​ഭാ​നേ​താ​ക്ക​ളു​ടെ​യും ചെ​റു​കി​ട പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ​യും സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. ഭ​ര​ണ പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും വ​സ്തു​ത​ക​ൾ വെ​ച്ച് സം​സാ​രി​ക്ക​ണം. അ​വ​ക്ക് ആ​ധാ​ര​മാ​യ രേ​ഖ​ക​ൾ വെ​ക്ക​ണം. രേ​ഖ​ക​ളി​ല്ലാ​തെ സം​സാ​രി​ക്കു​ന്ന​ത് അ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും.

പ​ത്ര​റി​പ്പോ​ർ​ട്ടോ പ്ര​സം​ഗ​മോ തെ​ളി​വാ​യി ക​ണ​ക്കാ​ക്കി​ല്ല. ഫസ​ഭ​യി​ലെ സം​സാ​രം ആ​ധി​കാ​രി​ക​മാ​യി​രി​ക്ക​ണം എ​ന്ന ധ​ൻ​ഖ​റി​ന്റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ​ഭ​യി​ൽ മ​ന്ത്രി​മാ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ​പോ​ലെ ത​ന്നെ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ണ​ക്കു​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ഴു​തു​ന്ന ലേ​ഖ​ന​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​ഭ​ക്ക് പു​റ​ത്ത് ന​ട​ത്തു​ന്ന പ്ര​സം​ഗ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ടി വ​രു​മെ​ന്നും കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha
News Summary - Unauthorized allegations will be prevent in the Rajya Sabha
Next Story