Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം...

നോട്ട്​ നിരോധനം അറിഞ്ഞില്ല; 65,000 രൂപയുടെ പഴയ നോട്ടുകൾ മാറ്റി നൽകണമെന്ന്​ അന്ധനായ വയോധികൻ

text_fields
bookmark_border
നോട്ട്​ നിരോധനം അറിഞ്ഞില്ല; 65,000 രൂപയുടെ പഴയ നോട്ടുകൾ മാറ്റി നൽകണമെന്ന്​ അന്ധനായ വയോധികൻ
cancel

ചെന്നൈ: നോട്ട്​ നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകണമെന്നുമുള്ള അഭ്യർഥനയുമായി അന്ധനായ വയോധികൻ. ​കൃഷ്​ണഗിരി ജില്ലാ കലക്​ടർ ഓഫീസിലാണ്​ പരാതി നൽകിയത്​. 65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ്​ ​വയോധികന്‍റെ കൈവശമുണ്ടായിരുന്നത്​.

ചിന്നക്കണ്ണ്​ എന്നയാളാണ്​ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്​. ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ്​ ഇതെന്ന്​ അദ്ദേഹം പരാതിയിൽ പറയുന്നു​. കഴിഞ്ഞ നാല്​ വർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഈയടുത്താണ്​ ആകെയുള്ള സമ്പാദ്യത്തെ കുറിച്ച്​ ഓർമവന്നത്​​.

തന്‍റെ ജീവിതത്തിലെ ഏക സമ്പാദ്യമാണെന്നും വാർധ്യകാലത്തിനായി ഇതുമാത്രമേ കരുതിവെച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisation
News Summary - Unaware of Demonetisation, Says Visually Impaired Man, Urges Authorities to Exchange Rs 65k Life Savings
Next Story