കൊടുംചൂട്: കേരള എക്സ്പ്രസിൽ അഞ്ച് യാത്രക്കാർ മരിച്ചു
text_fieldsചെന്നൈ: ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് തീർഥാടകർ ഉത്തർപ്രദേശിലെ കടുത്ത ചൂടിനെ തുടർന്ന് ദാരുണമായി മരി ച്ചു. ട്രെയിൻ ഝാൻസിയിലെത്തിയപ്പോൾ കനത്ത ചൂടിനെ തുടർന്ന് അവശരായ ഇവർ ട്രെയിനിനക ത്ത് കുഴഞ്ഞുവീഴുകയായിരുന്നു. നാലുപേർ ട്രെയിനിനകത്തും ഒരാൾ ആശുപത്രിയിലേക്ക് ക ൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
നീലഗിരി ജില്ലയിലെ കൂനൂർ ഒാട്ടുപട്ടറ സ്വദേശികളായ ബാലകൃഷ്ണൻ (68), വി. സുബ്ബയ്യ നായിഡു (87), കോയമ്പത്തൂർ സ്വേദശികളായ പച്ചയ്യാ പളനിസാമി (80), ദെയ്വാനൈ (71), ധനലക്ഷ്മി എന്ന കലാദേവി (74) എന്നിവരാണ് മരിച്ചത്. കലാദേവിയാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്.
ജൂൺ മൂന്നിന് കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ ജില്ലകളിൽനിന്ന് 68 അംഗ സംഘമാണ് ഉത്തരേന്ത്യൻ പാക്കേജ് തീർഥാടന യാത്ര തിരിച്ചത്. ഒാട്ടുപട്ടറയിൽനിന്ന് മൊത്തം ഒമ്പത് പേരാണുണ്ടായിരുന്നത്. ഗയ, വാരാണസി, ആഗ്ര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് കോയമ്പത്തൂരിലേക്ക് മടങ്ങവെയാണ് കൊടുംചൂടിൽ യാത്രക്കാർ അവശരായത്. ചൊവ്വാഴ്ച ഝാൻസിയിൽ 48.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
കോയമ്പത്തൂരിലേക്ക് ടിക്കറ്റ് ബുക് ചെയ്ത യാത്രാസംഘം എസ് എട്ട്, എസ് ഒമ്പത് എന്നീ സ്ലീപ്പർ കോച്ചുകളിലാണുണ്ടായിരുന്നത്. ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പെ നാലുപേർ മരിച്ചു. പിന്നീട് മൃതദേഹങ്ങൾ ഝാൻസി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
താജ്മഹൽ സന്ദർശിച്ച് ആഗ്ര സ്റ്റേഷനിൽനിന്ന് വിട്ടയുടൻ യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകളും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നുവെന്ന് സംഘാംഗമായ കലൈശെൽവി അറിയിച്ചു. അസഹ്യമായ ചൂടുകാറ്റാണ് വീശിയിരുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.