പിറക്കാതെപോയ പ്രധാനമന്ത്രി
text_fields
രാഷ്ട്രപതിപദമൊഴിഞ്ഞ 2018 മുതൽ സജീവരാഷ്ട്രീയത്തിൽ നിന്ന് അകന്നുനിെന്നങ്കിലും ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത രാഷ്ട്രീയ നേതൃമുഖമായിരുന്നു പ്രണബ് മുഖർജി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.ജെ.ഡി നേതാവ് നവീൻ പട്നായിക്, ടി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവരെ അണിനിരത്തി കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി ഒരു മൂന്നാം മുന്നണി സജ്ജമാക്കുന്ന തിരക്കിലാണ് അദ്ദേഹം എന്നു പോലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇന്ത്യക്ക് ലഭിക്കാതെ പോയ ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള പ്രണബ് മുഖർജി യു.പി.എ ഭരണകാലത്ത് ഏതു സങ്കീർണവിഷയത്തിനും പരിഹാരം കണ്ടെത്താൻ കഴിവുള്ള കോൺഗ്രസിെല പരിണതപ്രജ്ഞനായ സർവതന്ത്രജ്ഞനായിരുന്നു. അണ്ണാ ഹസാരേ പ്രക്ഷോഭത്തിനെ വരുതിയിൽ നിർത്തലാവെട്ട, ഇന്ത്യ^അമേരിക്കൻ ആണവഉടമ്പടി ഒപ്പുവെക്കലും നടപ്പാക്കലുമാവെട്ട, ഒാരോ ഘട്ടത്തിലും ഏവരും ഇഷ്ടത്തോടെ പ്രണബ് ദാ എന്ന് വിളിച്ച പ്രണബ് മുഖർജിയായിരുന്നു മുഖ്യ മാധ്യസ്ഥന്‍.
അടൽബിഹാരി വാജ്പേയിയുടെ എൻ.ഡി.എ ഭരണകാലത്ത് പ്രതിപക്ഷ നീക്കങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളിൽ പാർലമെൻറിൽ കോൺഗ്രസ് കൈക്കൊള്ളാനിരിക്കുന്ന നിലപാടുകളെക്കുറിച്ചും വിവരങ്ങളെടുക്കാൻ ഞങ്ങൾ മാധ്യമപ്രവർത്തകർ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് പ്രണബ് ദായെയായിരുന്നു. ഒൗദ്യോഗിക വിശദീകരണങ്ങൾക്കുപരിയായി അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്ന വിവരത്തരികളിൽ നിന്ന് കൂടുതൽ താൽപര്യം പകരുന്ന വാർത്തകൾ തയാറാക്കാൻ കഴിഞ്ഞു. മാധ്യമപ്രവർത്തകർക്കിടയിൽ അദ്ദേഹം ഏറെ സമ്മതനായിരുന്നതിൽ ഒരത്ഭുതവുമില്ല.
കോൺഗ്രസിൽ നിന്ന് വിഘടിച്ചുപോവുകയും പിന്നീട് ലയിച്ചൊന്നാവുകയും ചെയ്ത ബംഗ്ലാ കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭാംഗമായി രാഷ്ട്രീയജീവിതം ആരംഭിച്ച പ്രണബ് ദാ വളരെപ്പെെട്ടന്ന് തന്നെ ഇന്ദിരഗാന്ധിയുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. സുപ്രധാന വകുപ്പുകളിൽ സഹമന്ത്രിപദം വഹിച്ചു വരുന്നതിനിടെ 1982ൽ കേന്ദ്ര ധനമന്ത്രി പദവിയിലേക്ക് നിയോഗിക്കപ്പെട്ടതോടെ ഇന്ദിര മന്ത്രിസഭയിലെ പ്രമുഖനായി മാറി. ഇന്ദിര സ്ഥലത്തില്ലാത്ത സന്ദർഭങ്ങളിൽ മന്ത്രിസഭയോഗത്തിൽ അധ്യക്ഷത വഹിക്കുന്നിടം വരെ ഉയർന്നു. പക്ഷേ, ഇന്ദിരയുടെ വധത്തിനു ശേഷം പ്രണബിനു പതനകാലമായിരുന്നു. രാജീവിന് അദ്ദേഹം ഒരുവിധത്തിലും സമ്മതനായിരുന്നില്ല, മന്ത്രിസഭയിലും ഉൾക്കൊള്ളിച്ചില്ല. 'കലങ്ങിമറിഞ്ഞ കാലം' (ദ് ടർബുലൻറ് ഇയേഴ്സ് 1980-1996) എന്ന പുസ്തകത്തിൽ പ്രണബ് ദാ അക്കാര്യം വിശദീകരിക്കുന്നുണ്ട്.
''ഞാൻ വിളി പ്രതീക്ഷിച്ച് കാത്തിരുന്നു. രാജീവിെൻറ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന കാര്യം അചിന്ത്യമായിരുന്നു. അങ്ങിനെയുള്ള ഒരു ഉൗഹവർത്തമാനങ്ങളും കേട്ടിരുന്നുമില്ല... മന്ത്രിസഭയിൽ നിന്ന് അകറ്റിനിർത്തിയിരിക്കുകയാണെന്നറിഞ്ഞപ്പോൾ വെടികൊണ്ടവനെപ്പോലെ അശക്തനായിപ്പോയിരുന്നു ഞാൻ, എനിക്കത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല''. രാജീവിെൻറ നാളുകളിൽ അദ്ദേഹത്തിെൻറ കഷ്ടകാലം തുടർന്നു. 1986ൽ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നിന്നു നീക്കപ്പെട്ടു. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനേക്കാൾ വലിയ ആഘാതമായിരുന്നു ഇതെന്ന് പ്രണബ് ദാ ഒരു അനൗപചാരിക കൂടിക്കാഴ്ചയിൽ മാധ്യമപ്രവർത്തകരോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. 'ഇല്ലസ്ട്രേറ്റഡ് വീക്കിലി ഒാഫ് ഇന്ത്യ'ക്ക് നൽകിയ ഒരു അഭിമുഖത്തിെൻറ പേരിൽ അദ്ദേഹത്തെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുമായുള്ള വിശ്വാസരാഹിത്യത്തിെൻറ ഹേതുവെന്താണ് എന്ന് പലപ്പോഴും അത്ഭുതപ്പെടാറുണ്ടായിരുന്നു അദ്ദേഹം.
1998ൽ കോൺഗ്രസിൽ തിരികെയെത്തിയ മുഖർജി 1991ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായ ഘട്ടത്തിൽ തെൻറ സ്ഥാന^സ്വാധീനങ്ങളെല്ലാം വീണ്ടെടുത്തു. ആസൂത്രണ കമീഷൻ ഉപാധ്യക്ഷനായായിരുന്നു അന്നത്തെ ആദ്യ നിയോഗം. 1993ൽ കേന്ദ്ര വാണിജ്യമന്ത്രിയായി ചുമതലയേറ്റതോടെ മന്ത്രിസഭാധികാരങ്ങളിൽ നിന്നുള്ള രാഷ്ട്രീയവനവാസത്തിനും അറുതിയായി. 1995ൽ വിദേശകാര്യ മന്ത്രിസ്ഥാനവുമേറ്റു. കോൺഗ്രസിലെ ഒഴിച്ചുനിർത്താൻ പറ്റാത്തത്ര പ്രാധാന്യമുള്ള രാഷ്ട്രീയവ്യക്തിത്വമായി അദ്ദേഹം മാറുന്നതിനാണ് തുടർന്നുള്ള വർഷങ്ങൾ സാക്ഷിയായത്. 2004ൽ കോൺഗ്രസിന് ഭരണം ലഭിക്കുകയും പ്രധാനമന്ത്രിയാകേണ്ടതില്ല എന്ന് സോണിയ ഗാന്ധി തീരുമാനമെടുക്കുകയും ചെയ്ത ഘട്ടത്തിൽ ആ പദത്തിേലക്ക് ഉയർന്നുവന്ന ആദ്യ പേരും മുഖർജിയുടേതായിരുന്നു. ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുകയും വിജയം നേടുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു 2004ലേത് എന്നതിനാൽ മുഖർജിയും വലിയ ശുഭപ്രതീക്ഷ പുലർത്തി.
സോണിയ സ്ഥാനമേൽക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക താനാവും എന്ന ധാരണ നിലനിന്നിരുന്നതായി 'സഖ്യവർഷങ്ങൾ' (കോയിലേഷൻ ഇയേഴ്സ് 1995^2012) എന്ന പുസ്തകത്തിൽ അദ്ദേഹം തുറന്നു പറയുന്നുമുണ്ട്. ആ നിയോഗത്തിന് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പാർട്ടിയിലെ തലയെടുപ്പ് ഇളക്കം തട്ടാതെ തുടർന്നു. തനിക്കു കീഴിൽ സേവനമനുഷ്ഠിച്ച ഡോ.മൻമോഹൻ സിങ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ചേരുവാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്ന് കിംവദന്തികൾ പരന്ന ഘട്ടത്തിൽ സാക്ഷാൽ സോണിയ ഗാന്ധി അദ്ദേഹത്തെ വിളിച്ചു വരുത്തുകയും അദ്ദേഹത്തിെൻറ വിട്ടുനിൽപ്പ് സർക്കാറിനെ ദുർബലപ്പെടുത്തുമെന്ന് ഉണർത്തുകപോലും ചെയ്തു. സർക്കാറിൽ ചേരുന്നതിന് വിമുഖതയുള്ള കാര്യം സോണിയഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രിസഭയുടെ പ്രവർത്തനത്തിന് എെൻറ സാന്നിധ്യം നിർണായകമായിരിക്കുമെന്നും ഡോ. സിങ്ങിന് അത് വലിയ ഒരു പിന്തുണയാകുമെന്നും അവർ നിർബന്ധം പറയുകയായിരുന്നു.
അന്നു മുതൽ 2012ൽ ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി സ്ഥാനമേൽക്കും വരെ സർക്കാറിെൻറയും കോൺഗ്രസ് പാർട്ടിയുടെയും മുഖ്യ ഇടനിലക്കാരനും മധ്യസ്ഥനും പ്രശ്നപരിഹാരകനുമെല്ലാം പ്രണബ് ദാ തന്നെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ആ മേഖലകളിലെല്ലാം സമൂല മാറ്റത്തിന് വഴിയൊരുക്കുന്ന നയപരിപാടികൾക്ക് തുടക്കമിട്ടു. ധനമന്ത്രിയായിരിക്കെ ആദായ നികുതി നിയമത്തിൽ പൂർവകാല പ്രാബല്യമുള്ള ഭേദഗതികളും വരുത്തി.
അണ്ണാ ഹസാരേയെ മുന്നിൽ നിർത്തിയുള്ള പ്രക്ഷോഭം രണ്ടാം യു.പി.എ സർക്കാറിനെ പിടിച്ചുലച്ച കാലത്ത് അതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ സർക്കാറിന് ഒരെത്തും പിടിയുമില്ലായിരുന്നു. അന്നും പ്രണബ് ദായാണ് മാർഗം കണ്ടെത്തിയത്. പ്രക്ഷോഭകരെ ഒത്തുതീർപ്പ് ചർച്ചക്കെത്തിക്കുകയും ലോക്പാൽ ബില്ലിെൻറ കരട് തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായിരിക്കുകയും മാത്രമല്ല, സർക്കാരേതര സംഘടനകൾക്കും ആക്ടിവിസ്റ്റുകൾക്കും അഭിമുഖമായിരുന്ന് ലോക്പാൽ വിഷയം ഒരു നിഗമനത്തിലെത്തി എന്ന് ഉറപ്പുവരുത്തുവാനും അദ്ദേഹം ശ്രദ്ധിച്ചു. നിയമനിർമാണ ജോലി ഒരു കൂട്ടം തെരുവു പ്രക്ഷോഭകാരികൾക്ക് ഏൽപ്പിച്ചു കൊടുത്തുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്നിട്ടും അദ്ദേഹം കാര്യമാക്കിയില്ല. പകരം അത് ജനാധിപത്യ പ്രവർത്തനത്തിെല ഒരു പരീക്ഷണമായിരുന്നു എന്ന് ന്യായീകരിച്ചു.
തീർത്തും വിഭിന്നമായ ലോകവീക്ഷണം വെച്ചുപുലർത്തുന്നവരുമായിപ്പോലും സംവാദമാവാം എന്ന് ഉറച്ചു വിശ്വസിച്ച യഥാർഥ പാർലമെേൻററിയനും ജനാധിപത്യവിശ്വാസിയുമായിരുന്നു അദ്ദേഹം. അതേ ജനാധിപത്യ ഉൾേപ്രരണയാലാണ് 2018 ജൂൺ ഏഴിന് നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് സംഗമത്തിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായത്. ഒരുപാട് കോൺഗ്രസുകാരിൽ അത് അലോസരമുണ്ടാക്കി. എന്തിനേറെ, അദ്ദേഹത്തിെൻ മകൾ ശർമിഷ്ഠ മുഖർജി പോലും പറഞ്ഞു, പോകരുതെന്ന്. എന്തൊക്കെയായിട്ടും അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. ആർ.എസ്.എസ് യോഗത്തിലെത്തി ദേശം, ദേശീയത, ദേശസ്നേഹം എന്ന വിഷയത്തിലൂന്നി സംസാരിക്കുകയും ചെയ്തു.
അവിടെ ചെന്ന് ദേശീയതയെക്കുറിച്ച് നെഹ്റു എന്താണ് പറഞ്ഞെതന്ന് സരസമാം വിധത്തിൽ സ്വയംസേവകരെ ഒാർമപ്പെടുത്തി അദ്ദേഹം. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ സങ്കൽപം മങ്ങിമങ്ങി ഇല്ലാതാകുന്നൊരു സന്ദർഭത്തിൽ ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് കുടികൊള്ളുന്നതെന്ന് അദ്ദേഹം സ്വയംസേവകരെ ഒാർമപ്പെടുത്തി. ഭരണപക്ഷത്തിെൻറ നിലപാടുകളോടുള്ള വിയോജിപ്പുകളെ ദേശവിരുദ്ധമായി എണ്ണുന്ന അന്തരീക്ഷത്തിൽ അഭിപ്രായ വിശ്വാസങ്ങളുടെ ആധിക്യത്തെയും വൈവിധ്യത്തെയും നിഷേധിക്കാനും ഇല്ലാതാക്കാനും ഒരാൾക്കുമാവില്ലെന്ന് ആർ.എസ്.എസുകാരോട് പറയുന്നതിനും അദ്ദേഹം മടികാണിച്ചില്ല.
വരാനിരിക്കുന്ന ഭരണാധികാരികൾക്കും അവർ ഏതു വിഭാഗങ്ങളിൽ പെടുന്നവരാവെട്ട മാർഗദീപമാകുന്ന വാക്കുകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. പറേയണ്ട കാര്യങ്ങൾ ആരുടെ മുന്നിലാണെങ്കിലും യഥാവിധി പറയുവാൻ ചങ്കൂറ്റം കാണിച്ചിരുന്ന പ്രണബ് ദായെപ്പോലുള്ള നായകർ അന്യം നിന്നുപോകുന്നു എന്നതാണ് ഇൗ കാലത്തിെൻറ വേദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.