ഹരിയാനയിലെ സ്വകാര്യമേഖലയിലെ 75 ശതമാനം സംവരണം റദ്ദാക്കി; ഭരണഘടന വിരുദ്ധമെന്ന് കോടതി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ സ്വകാര്യ മേഖലയിൽ പ്രദേശവാസികൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഭരണഘടന വിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. ബിൽ റദ്ദാക്കിയാണ് പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ നിർണായക ഉത്തരവ്.
2020ലാണ് ഹരിയാനയിലെ സ്വകാര്യ മേഖലയിലെ ജോലികളിൽ പ്രദേശവാസികൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള ബിൽ നിയമസഭ പാസാക്കിയത്. 30,000 രൂപക്ക് താഴെ ശമ്പളമുള്ള ജോലികളിലായിരുന്നു സംവരണം. അഞ്ച് വർഷമെങ്കിലും ഹരിയാനയിൽ താമസിച്ചവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലായിരുന്നു ബിൽ.
ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെ മനോഹർ ലാൽ ഖട്ടാർ സർക്കാറിന് കനത്ത തിരിച്ചടിയാണ് ഹൈകോടതി തീരുമാനം. ജാട്ട് വിഭാഗത്തിന്റെ വോട്ടുകൾ സംവരണത്തിലൂടെ നേടാമെന്നായിരുന്നു മനോഹർ ലാൽ ഖട്ടാറിന്റെ കണക്ക് കൂട്ടൽ. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.