ഏകപക്ഷീയ ഉത്തരവുകൾ സമ്പദ്വ്യവസ്ഥയെ തിരിച്ചെത്തിക്കില്ല; മോദി അടിസ്ഥാന തത്വങ്ങൾ മനസിലാക്കണം-രാഹുൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ രണ്ടാം പാദ ജി.ഡി.പി 7.5 ശതമാനമായി ഇടിഞ്ഞ് സാങ്കേതികമായി രാജ്യം മാന്ദ്യത്തിലേക്ക് കടന്നതിന് പിന്നാലെയാണ് രാഹുലിൻെറ പ്രസ്താവന. ചരിത്രത്തിലാദ്യമായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നുവെന്ന് രാഹുൽ പറഞ്ഞു.
മൂന്ന് കോടി ജനങ്ങൾ ഇപ്പോഴും തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുകയാണ്. ഏകപക്ഷീയമായ ഉത്തരവുകൾ കൊണ്ട് സമ്പദ്വ്യവസ്ഥയെ തിരികെ എത്തിക്കാനാവില്ല. സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന അടിസ്ഥാന ആശയങ്ങൾ മോദി മനസിലാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദങ്ങളിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ആദ്യപാദത്തിൽ ജി.ഡി.പിയിൽ 23 ശതമാനത്തിൻെറ ഇടിവുണ്ടായപ്പോൾ രണ്ടാം പാദത്തിൽ 7.5 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.