താൻ നിരീക്ഷണത്തിൽ; വീടിന് മുന്നിൽ ആയുധധാരികളായ ഓഫീസർമാരെ വിന്യസിച്ചതിൽ പ്രതിഷേധവുമായി മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: വീടിന് മുന്നിൽ മൂന്ന് പൊലീസുകാരെ വിന്യസിച്ചതിൽ ഡൽഹി െപാലീസിന് കത്തയച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. സംരക്ഷണം നൽകാൻ പൊലീസിനെ ആവശ്യപ്പെട്ടിട്ടില്ല. തന്നെ നിരീക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥെര വിന്യസിച്ചതെന്നത് മഹുവ മൊയ്ത്ര പറഞ്ഞു.
പൊലീസിനോട് എത്രയും െപട്ടെന്ന് ഉദ്യോഗസ്ഥരെ മാറ്റാൻ നിർദേശിച്ചതായി മൊയ്ത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസിനെതിരായ പരാമർശങ്ങളിൽ മൊയ്ത്രക്കെതിരെ നടപടിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റ്കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പരാമർശങ്ങളിൽ മൊയ്ത്രക്കെതിരായി ബി.ജെ.പി എം.പിമാർ പരാതി നൽകിയിരുന്നു. പിന്നീട് മൊയ്ത്രക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.