ഇന്തോ പസഫിക്കിൽ സമാധാനം നിലനിർത്താൻ 'ക്വാഡ്' ആഹ്വാനം
text_fieldsന്യൂഡൽഹി: ഇന്തോ പസഫിക് മേഖലയിൽ നിർഭയത്വം നിലനിർത്താനും ഭീഷണിസ്വഭാവമുള്ള സാമ്പത്തിക നയങ്ങളെ ചെറുക്കാനും ഒന്നിച്ചു പ്രവർത്തിക്കാൻ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ പ്രതിജ്ഞ ചെയ്തു. നിഴൽ സംഘങ്ങളെ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നടത്തുന്നതിനെ അപലപിച്ച കൂട്ടായ്മ, അഫ്ഗാനിസ്താന്റെ മണ്ണ് ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഉപയോഗപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനിച്ചു.
ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ, മെൽബണിൽ നടന്ന നാലാം സമ്മേളനത്തിൽ യുക്രെയ്ൻ പ്രതിസന്ധിയും ചർച്ച ചെയ്തു. അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിനുശേഷം നടന്ന സംയുക്ത വാർത്തസമ്മേളനത്തിൽ, സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രവർത്തനത്തിലൂടെ ഇന്തോ പസഫിക് മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഭിപ്രായപ്പെട്ടു. ഭീകരവാദം, സൈബർ സുരക്ഷ, കടൽ സുരക്ഷ തുടങ്ങിയ മേഖലകളിൽ യോജിച്ച പ്രവർത്തനം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉക്രെയ്നെതിരെ സൈനിക നടപടി ഉണ്ടായാൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.