രാജസ്ഥാൻ ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷൺ: വിഡ്ഢികൾ ജഡ്ജിമാരായാൽ മണ്ടത്തരമായിരിക്കും ഫലം
text_fieldsന്യൂഡൽഹി: മയിൽ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ് ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നുമുള്ള രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികൾ ജഡ്ജിമാരായാൽ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
ആൺ മയിൽ ബ്രഹ്മചാരിയാണെന്നും ആൺ മയിലിെൻറ കണ്ണുനീർ വിഴുങ്ങിയാൽ പെൺ മയിൽ ഗർഭിണിയാകുമെന്നുമാണ് രാജസ്ഥാൻ ഹൈകോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ മാധ്യമ പ്രവർത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞത്.
നേരത്തെ ഗോശാല നടത്തിപ്പു സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് നിർദേശിച്ചതും മഹേഷ് ചന്ദ്ര ശർമയായിരുന്നു. വിവാദ നിർദേശത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ജഡ്ജി പശുവിനും മയിലിനുമുളള ഗുണങ്ങൾ വിവരിക്കവെയാണ് മയിൽ നിത്യ ബ്രഹ്മചാരിയാണെന്നും ഇണചേരലിലൂടെയല്ലാതെ ഗർഭം ധരിക്കുമെന്നുമുള്ള വിചിത്ര വാദം ഉയർത്തിയത്.
ജഡ്ജിയുടെ ഇത്തരം പരാമർശങ്ങളെയാണ് പ്രശാന്ത് ഭൂഷൻ രൂക്ഷമായി വിമർശിച്ചത്.
When uneducated fools become judges who are unaccountable, such idiocies are the result https://t.co/xSxDR9CX8l
— Prashant Bhushan (@pbhushan1) May 31, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.