തൊഴിലില്ല; എം.ബി.എക്കാർ വീട്ടിലിരിക്കുന്നു
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം എം.ബി.എക്കാരെയും പിടികൂടിയതായി പഠനം. 2016 -17 വർഷം മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പാസായവരിൽ 47 ശതമാനത്തിനു മാത്രമാണ് ജോലി ലഭിച്ചതെന്ന് അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ (എ.െഎ.സി.ടി.ഇ) സർവേ വ്യക്തമാക്കുന്നു. തൊഴിൽ ലഭ്യത നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ നാലു ശതമാനം കുറഞ്ഞതിനൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിൽ ലഭ്യതയുമാണ് ഇപ്പോഴത്തേത്.
മാനേജ്മെൻറിൽ ബിരുദാനന്തര ഡിപ്ലോമയെടുത്തവരുടെ തൊഴിൽ ലഭ്യതയിൽ വന്നിരിക്കുന്ന കുറവ് 12 ശതമാനമാണ്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും എം.ബി.എക്കാർ തൊഴിൽ സജ്ജരായി പഠിച്ച് പുറത്തിറങ്ങാത്തതുമാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാനേജ്മെൻറ് പഠനരംഗത്തെ ഉന്നത സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറുകൾ (െഎ.െഎ.എം) എ.െഎ.സി.ടി.ഇക്കു കീഴിൽ വരാത്തതിനാൽ അവിടെനിന്നുള്ള വിവരങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. രാജ്യത്താകെ 5000ത്തോളം മാനേജ്മെൻറ് പഠന സ്ഥാപനങ്ങളുള്ളതായാണ് കണക്ക്. ഇവിടെനിന്ന് കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയത് രണ്ടു ലക്ഷത്തോളം പേരാണ്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. എം.ബി.എ തൊഴിൽ ലഭ്യത വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനനുസരിച്ച് സിലബസ് പരിഷ്കരണം അടക്കം ആലോചിച്ചു വരുകയാണെന്നും എ.െഎ.സി.ടി.ഇ വക്താവ് പറഞ്ഞു.
ജോലി ലഭ്യത കുറയുന്നതിന് എം.ബി.എക്കാരുടെ പഠനനിലവാരക്കുറവിനും പങ്കുണ്ടെന്ന് മനുഷ്യ വിഭവശേഷി കമ്പനിയായ പീപ്ൾ സ്ട്രോങ്ങിെൻറ സി.ഇ.ഒ പങ്കജ് ബൻസാൽ പറയുന്നു. െഎ.െഎ.എമ്മിലും മറ്റ് ഉയർന്ന നിലവാരമുള്ള ബിസിനസ് സ്കൂളുകളിലും തൊഴിൽ റിക്രൂട്ട്മെൻറ് സാധാരണപോലെ നടക്കുന്നുണ്ട്. ഉടൻ തൊഴിലിന് പ്രാപ്തരായവരെയാണ് കമ്പനികൾക്ക് വേണ്ടത്. അവിടെയാണ് മറ്റു സ്ഥാപനങ്ങൾ പരാജയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് ബിരുദക്കാർക്കും തൊഴിൽ ലഭ്യതയിൽ വൻ ഇടിവുണ്ടെന്ന് എ.െഎ.സി.ടി.ഇ വക്താവ് പറഞ്ഞു. രാജ്യത്തെ 3500 സ്ഥാപനങ്ങളിൽനിന്നായി ഏഴു ലക്ഷത്തോളം എൻജിനീയറിങ് ബിരുദക്കാർ പുറത്തു വരുന്നുണ്ടെങ്കിലും ഇതിൽ പകുതിയോളം പേർ മാത്രമേ തൊഴിലിന് പ്രാപ്തരായിട്ടുള്ളൂവെന്നാണ് എ.െഎ.സി.ടിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.