Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സക്കാർ...

കേന്ദ്ര സക്കാർ വിരുദ്ധ’ സർവേഫലം: മലയാളി ഐ.ഐ.പി.എസ് ഡയറക്ടർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
കേന്ദ്ര സക്കാർ വിരുദ്ധ’ സർവേഫലം: മലയാളി ഐ.ഐ.പി.എസ് ഡയറക്ടർക്ക്​ സസ്​പെൻഷൻ
cancel

മും​ബൈ: കേ​ന്ദ്ര സ​ർ​ക്കാ​റി​നു​വേ​ണ്ടി ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ​മ​ട​ക്ക​മു​ള്ള സ​ർ​വേ​ക​ൾ ന​ട​ത്തു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പു​ലേ​ഷ​ൻ സ​യ​ൻ​സ​സ് (ഐ.​ഐ.​പി.​എ​സ്) ഡ​യ​റ​ക്ട​ർ മ​ല​യാ​ളി​യാ​യ ഡോ. ​കെ.​എ​സ്. ജെ​യിം​സി​നെ കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച​മു​മ്പ്​​ രാ​ജി​വെ​ക്കാ​ൻ ഡോ. ​ജെ​യിം​സി​ന് സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ങ്കി​ലും കാ​ര​ണം വ്യ​ക്​​ത​മാ​ക്കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ലെ​ന്നാ​ണ്​ വി​വ​രം. തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്.

ഐ.​ഐ.​പി.​എ​സ് ന​ട​ത്തി​യ അ​ഞ്ചാ​മ​ത് ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ​യി​ലെ ഡേ​റ്റ​ക​ൾ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക്​ എ​തി​രാ​യ​താ​ണ്​ കേ​ന്ദ്ര​ത്തെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ശൗ​ചാ​ല​യ​ങ്ങ​ൾ, പാ​ച​ക​വാ​ത​കം, വി​ള​ർ​ച്ച (അ​നീ​മി​യ) തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ​ഫ​ലം കേ​ന്ദ്ര​ത്തി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തി​ന്​ വി​രു​ദ്ധ​മാ​ണ്.

രാ​ജ്യ​ത്തെ 19 ശ​ത​മാ​നം വീ​ടു​ക​ളി​ലും ക​ക്കൂ​സ് ഉ​പ​യോ​ഗ​മി​ല്ലെ​ന്നും ഒ​രു സം​സ്ഥാ​ന​ത്തെ​യും ല​ക്ഷ​ദ്വീ​പ്​ ഒ​ഴി​കെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​ങ്ങ​ളി​ല്ലെ​ന്നും സ​ർ​വേ പ​റ​യു​ന്നു. ഇ​ത്​ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ർ​ജ​നം രാ​ജ്യ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കി​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ദ​ങ്ങ​ളെ പൊ​ളി​ക്കു​ന്ന​താ​ണ്. രാ​ജ്യ​ത്തെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ദ്ധ​മാ​യ പാ​ച​ക ഇ​ന്ധ​നം ല​ഭ്യ​മ​ല്ലെ​ന്നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യി​ലേ​റെ പേ​ർ​ക്കും പാ​ച​ക​വാ​ത​കം ല​ഭ്യ​മ​ല്ലെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജ്യ​ത്ത്​ വി​ള​ർ​ച്ച കൂ​ടി​വ​രു​ന്നു​വെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

2018ലാ​ണ്​ മും​ബൈ ആ​സ്ഥാ​ന​മാ​യ ഐ.​ഐ.​പി.​എ​സി​ന്റെ ഡ​യ​റ​ക്ട​റാ​യി ജെ​യിം​സ് ചു​മ​ത​ല​യേ​റ്റ​ത്. ഹാ​ർ​വാ​ഡ് സെ​ന്റ​ർ ഫോ​ർ പോ​പു​ലേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റി​ൽ​നി​ന്ന് പോ​സ്റ്റ് ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടി​യ ജെ​യിം​സ്​ മു​മ്പ്​ ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജ​ന​സം​ഖ്യാ പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്നു.

ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയ കാര്യങ്ങൾ:

1. വെളിയിട മലമൂത്ര വിസർജനം: ലക്ഷദ്വീപ് ഒഴികെ ഇന്ത്യയിൽ ഒരൊറ്റ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും മുഴുവൻ വീടുകളിലും കക്കൂസ് സൗകര്യമില്ല. രാജ്യത്തെ 19% വീടുകളിലും കക്കൂസ് ഉപയോഗം ഇല്ലെന്ന് കണ്ടെത്തി. എന്നാൽ, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം രാജ്യത്തുനിന്ന് നിർമാർജനം ​ചെയ്തുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടിരുന്നത്.

2. പാചകവാതകം: രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമല്ലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രസർക്കാർ ഉജ്ജ്വല യോജനയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് എൽ.പി.ജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നാണ് സർവേ വ്യക്തമാക്കിയത്.

3. വിളർച്ച വർധിക്കുന്നു: ഇന്ത്യയിൽ അനീമിയ (വിളർച്ച) വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കിയിരുന്നു. അനീമിയ കുറയ്ക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു​വെന്ന സർക്കാർ വാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു ഈ കണക്കു​കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NFHSiipsKS JamesInternational Institute for Population SciencesNational Family Health Surveys
News Summary - 'Unhappy With Data Sets,' Modi Govt Suspends Director of Institute Which Prepares NFHS
Next Story