പ്രണയബന്ധം ഇഷ്ടപ്പെട്ടില്ല; മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. യു.പി ഹർദോയ് ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ് സംഭവം.
മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടർന്ന് സർവേശ് കുമാറാണ് 17കാരിയെ കൊലപ്പെടുത്തിയത്. വെട്ടിയെടുത്ത തലയുമായി പിതാവ് സ്റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി. ഇതിനിടെ പൊലീസുകാരുടെ ചോദ്യങ്ങൾ സർവേശ് മറുപടി പറയുന്നതും വിഡിയോയിൽ കാണാം.
തനിക്ക് ഇഷ്ടമില്ലാത്ത യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് സർവേശ് കുമാർ പറയുന്നു. താൻ മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കാളിയായതെന്നും മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തല ഒഴികെയുള്ള ബാക്കി ശരീരഭാഗം മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പിതാവ് വിഡിയോയിൽ പറയുന്നു.
പെൺകുട്ടിയുടെ തല താഴെവെച്ച് ഇരിക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അനുസരിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് സർവേശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
2019ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് യു.പി. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പോക്സോ പ്രകാരം ഏറ്റവും കൂടുതൽ കേസെടുത്തിരിക്കുന്നതും യു.പിയിലാണ്. 7,444 കേസുകളാണ് ഇവിടെ റിപ്പോർട്ട് െചയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.