ഇന്ത്യക്ക് ൈകത്താങ്ങായി യുനിസെഫ്; 3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകളടക്കം ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജീവൻ നിലനിർത്താനാവശ്യമായ മെഡിക്കൽ ഓക്സിജനുകളുടെ ദൗർലഭ്യം നേരിടുന്ന ഇന്ത്യക്ക് ൈകത്താങ്ങായി യുനിസെഫ്. 3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മെഡിക്കൽ കിറ്റുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി നിർണായകമായ ജീവൻ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ഇന്ത്യയിലേക്ക് യുനിസെഫ് അയച്ചു.
വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ യു.എൻ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് യു.എന്നിെൻറ നിലപാടിനെ ഉദ്ധരിച്ചുെകാണ്ട് ഇന്ത്യയിലെ ജനങ്ങളോട് സംഘടന ഐക്യപ്പെടുകയാണെന്ന് അറിയിച്ചിരുന്നു.അതിെൻറ ഭാഗമായി കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികൾക്കായി 25 ഓക്സിജൻ പ്ലാൻറുകൾ ഒരുക്കാനും യുനിസെഫ് മുൻകൈ എടുക്കും. രാജ്യവ്യാപകമായിതുറമുഖങ്ങളിൽ താപ സ്കാനറുകൾ സ്ഥാപിക്കും.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കൊപ്പം 500 ഓളം ഹൈ േഫ്ലാ നേസൽ കാനുലകളും 85 ആർ.ടി-പി.സി.ആർ പരിശോധന മെഷീനുകളും ഇന്ത്യക്ക് കൈമാറി.
കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്മിൻ ഹക്ക് പറഞ്ഞു. കൂടുതൽ ജീവിത നഷ്ടം ഒഴിവാക്കാൻ അടിയന്തിര നടപടി ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും, കാണുന്ന രംഗങ്ങളും ഭീതിയുളവാക്കുന്നതുമാണെന്നും ദക്ഷിണേഷ്യൻ യുനിസെഫ് റീജീനൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ് പറഞ്ഞു.
ഇന്ത്യയിൽ കൂടുതൽ ഇടപെടുകളൾ നടത്താൻ സംഘടന ആഗ്രഹിക്കുന്നു. കോവിഡ് തുടങ്ങിയ കാലം മുതൽ തന്നെ വിവിധ പ്രവർത്തനങ്ങളിൽ രാജ്യത്ത് സജീവമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.