ഏകസിവില്‍കോഡിന് അനുകൂലമല്ല –മുത്തലാഖ് ഹരജിക്കാരി
text_fieldsന്യൂഡല്‍ഹി: ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിന് പൂര്‍ണമായും എതിരാണെന്നും മുത്തലാഖ് നിര്‍ത്തലാക്കുകയും സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ അനുശാസിച്ച അവകാശങ്ങള്‍ ഉറപ്പാക്കുംവിധത്തില്‍ മുസ്ലിം കുടുംബനിയമം ക്രോഡീകരിക്കുകയാണ് വേണ്ടതെന്നും മുത്തലാഖ് കേസിലെ ഹരജിക്കാരി.
മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് തങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം സര്‍ക്കാര്‍ ശരിവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ സംഘാടകയും ഹരജിക്കാരിയുമായ പ്രഫ. നൂര്‍ജഹാന്‍ സഫിയാ നിയാസ് വ്യക്തമാക്കി.
കത്തെഴുതിയും വാട്സ്ആപ് മുഖേനയും പോലും തലാഖ് നടത്തുന്നതായി രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് സംഘടന പരാതിയുമായി മുന്നോട്ടുവന്നത്. വിവാഹമോചനം സംബന്ധിച്ച് ഖുര്‍ആന്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ അത് രമ്യമായി പരിഹരിക്കാനുള്ള വഴികളാണ് ആദ്യം തേടേണ്ടത്. ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഒടുവില്‍ ഒന്നിച്ചുപോക്ക് സാധ്യമാവില്ളെന്നു വരുകില്‍ മാത്രമാണ് തലാഖ് അനുവദനീയമാകുന്നത്.
ഇക്കാര്യം മറച്ചുവെച്ച് മൂന്നു വാക്കുകള്‍ ഉരുവിട്ട് ബന്ധം വേര്‍പെടുത്തുകയും സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതി ഇസ്ലാമിന് വിരുദ്ധമാണെന്നും അത്തരം നടപടികള്‍ നിരോധിക്കപ്പെടണമെന്നാണ് ആവശ്യമെന്നും നൂര്‍ജഹാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.