ഒറ്റ തെരഞ്ഞെടുപ്പ്: വോട്ട് യന്ത്രങ്ങൾക്കും വിവിപാറ്റിനുമായി 4555 കോടി വേണ്ടിവരും
text_fieldsന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിപ്പിക്കുന്നതിന് വൻ സാമ്പത്തിക ബാധ്യത വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. പുതിയ നിർദേശം നടപ്പാക്കുേമ്പാൾ ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങൾക്കും രേഖപ്പെടുത്തിയ വോട്ടിെൻറ സ്ലിപ് നൽകുന്ന വിവിപാറ്റുകൾക്കുമായി 4555 കോടി രൂപചെലവിടേണ്ടി വരുമെന്നാണ് ഒറ്റതെരഞ്ഞെടുപ്പ് നിർദേശത്തിൽ കമീഷൻ അറിയിച്ചത്. ഇൗ വിഷയത്തിൽ കേന്ദ്രത്തിെൻറ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് കമീഷൻ ചെലവ് കണക്ക് നിരത്തിയത്. നിയമ മന്ത്രാലയത്തിെൻറ ചോദ്യങ്ങൾ നിയമകമീഷനാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. പാർലമെൻറ്-നിയമസഭ കാലം ഏകീകരിക്കുന്നതിന് ഭരണഘടന ഭേദഗതി വേണമെന്നും കമീഷൻ അടിവരയിടുന്നു.
ഒറ്റ തെരഞ്ഞെടുപ്പ് വിഷയത്തിൽ കമീഷൻ ഉന്നയിച്ച മറ്റുകാര്യങ്ങൾ: ഒാരോ പോളിങ് സ്റ്റേഷനിലും രണ്ടുസെറ്റ് വീതം വോട്ടിങ് യന്ത്രങ്ങൾ ആവശ്യമായി വരും. കേടായവ മാറ്റിനൽകണം. അതിനായി ‘ബാലറ്റ് യൂനിറ്റുകൾ’ 36,25,000 എണ്ണവും, ‘കൺട്രോൾ യൂനിറ്റുകൾ’ 26,50,000 എണ്ണവും വിവിപാറ്റുകൾ 28,62,000 എണ്ണവും ചുരുങ്ങിയത് വേണ്ടിവരും. ഇതിനുപുറമെ 12.9 ലക്ഷം ‘ബാലൻസ് യൂനിറ്റുകളും’ 9.4 ലക്ഷം ‘കൺട്രോൾ യൂനിറ്റുകളും’, 12.3 ലക്ഷം വിവിപാറ്റുകളും വാങ്ങണം. ഇൗയിനത്തിലാണ് 4554.93 കോടി ചെലവ് വരിക.
വോട്ടിങ് യന്ത്രത്തിെൻറയും വിവിപാറ്റിെൻറയും കാലാവധി 15 വർഷമാണ്. അതിനാൽ പരമാവധി മൂന്ന് പ്രാവശ്യത്തേക്കാണ് ഇത് ഉപയോഗിക്കാനാവുക. ഒാരോ തെരഞ്ഞെടുപ്പിലും പോളിങ് സ്റ്റേഷെൻറ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടാകും. വോട്ടർമാരുടെ വർധനയാണ് ഇതിന് കാരണം. 2024ലെ സംയുക്ത തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും വാങ്ങാൻ 1751 കോടിയിലധികം ചെലവ് വരും. 2029ലെ തെരഞ്ഞെടുപ്പിന് ഇൗയിനത്തിൽ 2,015കോടിയും നാലാമത് തെരഞ്ഞെടുപ്പിന് 13,982 കോടിയും ചെലവിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.