Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2023 11:46 PM IST Updated On
date_range 14 July 2023 11:46 PM ISTഏക സിവിൽ കോഡ്: അഭിപ്രായമറിയിക്കാനുള്ള തീയതി 28 വരെ നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: ഏക സിവിൽ കോഡിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ജൂലൈ 28 വരെ നീട്ടി. കൂടുതൽ സമയമാവശ്യപ്പെട്ട് എത്തിയ നിരവധി അപേക്ഷകൾ പരിഗണിച്ചാണ് നടപടിയെന്ന് നിയമ കമീഷൻ അറിയിച്ചു. ജൂൺ 14നാണ് പൊതുജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചത്.
വെള്ളിയാഴ്ച അവധി അവസാനിച്ചതോടെയാണ് വീണ്ടും ദീർഘിപ്പിച്ചത്. വർധിപ്പിച്ച സമയപരിധി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും സക്രിയമായ ഇടപെടൽ എല്ലാവരുടെ ഭാഗത്തുനിന്നും വേണമെന്നും നിയമ കമീഷൻ ആവശ്യപ്പെട്ടു. നിയമ കമീഷൻ വെബ്സൈറ്റിൽ ആർക്കും അഭിപ്രായം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story