രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണം -ശിവസേന
text_fieldsമുംബൈ: രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ, പാർടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.
'ഏക സിവിൽകോഡ് വിഷയത്തിൽ ഞങ്ങൾ മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേൽ കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ പാർടി നിലപാട് അറിയിക്കുമെന്നും റാവത് പറഞ്ഞു.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇൻറർനാഷണൽ ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഏക സിവിൽ കോഡിനെക്കുറിച്ച് പരസ്യമായി ചർച്ച നടത്തണമെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ബിൽ കൊണ്ടുവരാൻ സമയമായോ ഇല്ലെയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 വീണ്ടും നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും റാവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.