Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏ​ക സി​വി​ൽ കോ​ഡി​ൽ...

ഏ​ക സി​വി​ൽ കോ​ഡി​ൽ ഉ​റ​ച്ച് വീ​ണ്ടും അ​മി​ത് ഷാ

text_fields
bookmark_border
Amit Shah
cancel

​ഗു​വാ​ഹ​തി: മോ​ദി സ​ർ​ക്കാ​റി​ന് മൂ​ന്നാ​മൂ​ഴം ല​ഭി​ച്ചാ​ൽ ഏ​ക സി​വി​ൽ കോ​ഡ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​അ​സ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ഗു​വാ​ഹ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഒ​രൊ​റ്റ നി​യ​മം എ​ന്ന​ത് ബി.​ജെ.​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. അ​ത് ന​ട​പ്പാ​ക്കു​ക​ത​​ന്നെ ചെ​യ്യും. മ​ത​ത്തി​ന്റെ പേ​രി​ലു​ള്ള സം​വ​ര​ണ​ത്തി​നും ബി.​ജെ.​പി എ​തി​രാ​ണ്. ത​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ന്യൂ​ന​പ​ക്ഷം, ഭൂ​രി​പ​ക്ഷം എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ച് കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ബി.​ജെ.​പി ഭ​ര​ണ​ഘ​ട​ന തി​രു​ത്തു​മെ​ന്നും അ​തു​വ​ഴി അ​വ​ർ ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ജ​യ്റാം ര​മേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​സ്താ​വി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahuniform civil code
News Summary - Uniform Civil Code will implement at national level says Amit Shah
Next Story