Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽ കോഡിൽ കളം...

ഏക സിവിൽ കോഡിൽ കളം കൈവിട്ട്​ സി.പി.എം; വോ​ട്ടി​ൽ ക​ണ്ണു​വെ​ച്ചു, ചാ​ടി​യ​ത്​ പ​ല കെ​ണി​ക​ളി​ൽ

text_fields
bookmark_border
cpm-azhikodan day
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ക സി​വി​ൽ കോ​ഡ്​ വി​ഷ​യ​ത്തി​ലൂ​ടെ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലേ​ക്കും ലീ​ഗി​ലേ​ക്കും വോ​ട്ടു​ലാ​ഭ​ത്തി​ന്​ വ​ല​യെ​റി​ഞ്ഞ സി.​പി.​എം ചെ​ന്നു​ചാ​ടി​യ​ത്​ പ​ല കെ​ണി​ക​ളി​ൽ. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ വ്യ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി ന​യം, പ്ര​തി​പ​ക്ഷ ഐ​ക്യം എ​ന്നീ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​നു​പു​റ​മെ ദേ​ശീ​യ ത​ല​ത്തി​ലും ചു​വ​ടു​പി​ഴ​ച്ചു.

** രാ​ഷ്ട്രീ​യ ലൈ​ൻ: സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ ഇ.​എം.​എ​സ്​ ന​മ്പൂ​തി​രി​പ്പാ​ട്​ കൊ​ണ്ടു​ന​ട​ന്ന രാ​ഷ്ട്രീ​യ ലൈ​നാ​ണ്​ കേ​ര​ള നേ​താ​ക്ക​ൾ മാ​റ്റി​പ്പ​റ​ഞ്ഞ​ത്. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ ഏ​തു നീ​ക്ക​വും ചെ​റു​ക്കും, ലീ​ഗി​ന്​ മ​തേ​ത​ര സ്വ​ഭാ​വ​മി​ല്ല എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ.​എം.​എ​സ്​ ലൈ​ൻ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്​ പി​ൻ​വ​ലി​ച്ച​താ​യി പാ​ർ​ട്ടി മു​മ്പൊ​രി​ക്ക​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബ​ദ​ൽ രേ​ഖ​ക്ക്​ എം.​വി. രാ​ഘ​വ​നെ പു​റ​ത്താ​ക്കി​യ പാ​ർ​ട്ടി ഇ​ന്ന്​ ആ ​ലൈ​നി​ൽ.

** അ​ട​വു ന​യം: സെ​മി​നാ​റി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗി​നെ ക്ഷ​ണി​ച്ച​തു​വ​ഴി യു.​ഡി.​എ​ഫി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും ലീ​ഗി​നെ എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ പ​രോ​ക്ഷ​മാ​യി മാ​ടി​വി​ളി​ക്കാ​നു​മാ​ണ്​ ശ്ര​മി​ച്ച​ത്. ക്ഷ​ണം ലീ​ഗ്​ ത​ള്ളി​​യ​പ്പോ​ൾ നാ​ണ​ക്കേ​ട്​ സി.​പി.​എ​മ്മി​ന്. മു​സ്​​ലിം ലീ​ഗി​നെ വ​ർ​ഗീ​യ ക​ക്ഷി​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ ദൂ​രെ​നി​ർ​ത്തി ഹി​ന്ദു-​ക്രൈ​സ്ത​വ വോ​ട്ട്​ സ്വാ​ധീ​നി​ക്കു​ന്ന പ​ഴ​യ ലൈ​ൻ പൊ​ളി​ഞ്ഞു. ലീ​ഗ്​ മ​തേ​ത​ര പാ​ർ​ട്ടി​യാ​ണെ​ന്ന്​ അം​ഗീ​ക​രി​ച്ച​ത്​ നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ന്​ ഇ​നി മാ​റ്റി​പ്പ​റ​യാ​നാ​വി​ല്ല. സി.​പി.​എം ക്ഷ​ണം രാ​ഷ്ട്രീ​യ​ല​ക്ഷ്യം വെ​ച്ചാ​ണെ​ന്ന്​ ലീ​ഗ്​ തു​റ​ന്ന​ടി​ച്ച​ത്, സി.​പി.​എ​മ്മി​ന്​ മ​റ്റൊ​രു ക്ഷീ​ണ​മാ​യി. ലീ​ഗ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച്​ ക്ഷ​ണി​ച്ചാ​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ പ​റ​യേ​ണ്ടി​യും വ​ന്നു.

** ശോ​ഷി​ച്ച സെ​മി​നാ​ർ: ഏ​ക സി​വി​ൽ കോ​ഡ്​ ഏ​റ്റ​വും ദോ​ഷം ചെ​യ്യു​ന്ന മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം ചു​രു​ങ്ങി​​പ്പോ​യ ഒ​ന്നാ​യി സി.​പി.​എം സെ​മി​നാ​ർ മാ​റി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​പ്പോ​ൾ, അ​തി​ലെ​ല്ലാം ഈ ​ശോ​ഷി​പ്പ്​ പ്ര​ക​ട​മാ​വും. മു​സ്​​ലിം​ക​ളു​ടെ രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യ​വും വി​കാ​ര-​വി​ചാ​ര​ങ്ങ​ളും ഒ​രു​പോ​ലെ അ​വ​കാ​ശ​പ്പെ​ടാ​മെ​ന്നി​രി​ക്കേ, രാ​ഷ്ട്രീ​യ വി​ജ​യം കോ​ൺ​ഗ്ര​സ്​​ ഒ​രു​ക്കു​ന്ന ബ​ഹു​സ്വ​ര​ത സം​ഗ​മ​ത്തി​ന്.

ബി.​ജെ.​പി​ക്ക്​ വ​ടി: ബി.​ജെ.​പി​യി​ത​ര കേ​ര​ളം പൂ​ർ​ണ​മാ​യി​ത്ത​ന്നെ ഏ​ക സി​വി​ൽ കോ​ഡി​ന്​ എ​തി​രാ​യി​ട്ടും ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​ക്ക്​ ഗു​ണം ചെ​യ്യു​ന്ന ലൈ​നാ​ണ്​ ഫ​ല​ത്തി​ൽ സി.​പി.​എം സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന്​ വ്യ​ക്​​ത​മാ​യ ന​യ​മി​ല്ലെ​ന്ന സി.​പി.​എം വാ​ദം, സി.​പി.​എം വി​ളി​ച്ചി​ട്ട്​ ലീ​ഗ്​ സെ​മി​നാ​റി​ന്​ പോ​കാ​ത്ത​ത്​ എ​ന്നീ കാ​ര്യ​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്ന​ത​ക്ക്​ ഉ​ദാ​ഹ​ര​ണ​മാ​യി ബി.​ജെ.​പി ഉ​യ​ർ​ത്തി​ക്കാ​ട്ടും.

**യു.​ഡി.​എ​ഫി​ന്​ നേ​ട്ടം​: സാ​വ​ധാ​ന​മെ​ങ്കി​ലും ഇ​ട​തു മു​​ന്ന​ണി​യി​ലേ​ക്ക്​ ലീ​ഗ്​ മ​റു​ക​ണ്ടം ചാ​ടി​യേ​ക്കാ​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്​​ കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നും കൂ​ടു​ത​ൽ കെ​ട്ടു​റ​പ്പ്​ ന​ൽ​കി. കോ​ൺ​ഗ്ര​സ്​ പ​ക്ഷ​ത്ത്​ ലീ​ഗി​നെ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി ഉ​റ​പ്പി​ക്കാ​നാ​ണ്​ സി.​പി.​എ​മ്മി​ന്‍റെ എ​ടു​ത്തു​ചാ​ട്ടം സ​ഹാ​യി​ച്ച​ത്. ഏ​ക സി​വി​ൽ കോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​തു മു​ന്ന​ണി​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യെ​ന്ന പ്ര​ശ്നം പു​റ​മെ.

** കൈ​വി​ട്ട്​ മ​ണി​പ്പൂ​ർ: കോ​ൺ​ഗ്ര​സി​ന്‍റെ ബ​ഹു​സ്വ​ര​ത സം​ഗ​മ​ത്തി​ൽ ഏ​ക സി​വി​ൽ കോ​ഡി​നൊ​പ്പം മ​ണി​പ്പൂ​രും ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. ക്രൈ​സ്ത​വ ഉ​ത്​​ക​ണ്ഠ കൂ​ടി കോ​ൺ​ഗ്ര​സും യു.​ഡി.​എ​ഫും ഈ ​ച​ർ​ച്ച​യി​ലൂ​ടെ ഏ​റ്റെ​ടു​ത്തു. ഇ​നി​യും ആ ​വി​ഷ​യം സെ​മി​നാ​ർ അ​ജ​ണ്ട​യാ​ക്കാ​ത്ത സി.​പി.​എ​മ്മി​നും എ​ൽ.​ഡി.​എ​ഫി​നും, ക്രൈ​സ്ത​വ ഉ​ത്​​ക​ണ്ഠ​ക്ക്​ മ​തി​യാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്ന പ​ഴി കേ​ൾ​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം, ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ നി​ല​പാ​ടി​ലേ​ക്ക്​ മാ​റി​യ​ത്​​ മു​സ്​​ലിം​ക​ളു​ടെ അ​നു​ഭാ​വ വോ​ട്ട്​ വ​ർ​ധി​പ്പി​ക്കും.

** ‘ദേ​ശീ​യ’ തി​രി​ച്ച​ടി: ഏ​ക സി​വി​ൽ കോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്​ വ്യ​ക്​​ത​ത​യി​ല്ലെ​ന്ന്​ കേ​ര​ള​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച സി.​പി.​എ​മ്മി​ന്​ ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സി​നൊ​പ്പം കൂ​ടേ​ണ്ടി​വ​രും. ഏ​ക സി​വി​ൽ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ്​ ച​ർ​ച്ച പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ന​യി​ക്കു​ക കോ​ൺ​ഗ്ര​സാ​വും. ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ മാ​റ്റി​നി​ർ​ത്തി സി​വി​ൽ കോ​ഡ്​ വി​ഷ​യ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​നും ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uniform Civil CodeCPM
News Summary - Uniform Civil Code:CPM tactics did not succeed
Next Story