ഡിജിറ്റല്‍ ഇടപാടിന് പ്രോത്സാഹനങ്ങളേറെ
text_fieldsന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്‍െറ തിരിച്ചടി മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാടിന് പ്രഖ്യാപിച്ച പ്രോത്സാഹനം ഒരു പടി മുന്നോട്ടുകൊണ്ടുപോകുകയാണ് ബജറ്റ്. അടുത്ത ഒരു വര്‍ഷം 2,500 കോടി ഡിജിറ്റല്‍ പണമിടപാടാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതിനായി 20 ലക്ഷം ആധാര്‍ അധിഷ്ഠിത സൈ്വപിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കും.
ഭീം ആപ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ രണ്ടു പദ്ധതികള്‍ ആവിഷ്കരിക്കും. പണം നല്‍കാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് പോയന്‍റ് ലഭിക്കുന്നതും കച്ചവടക്കാരന് കാഷ് ബാക്ക് സ്കീമുമാണ് നടപ്പാക്കുക.
കാഷ്ലെസ് ഇടപാടിനുള്ള ഉപകരണങ്ങളുടെയും അവയുടെ നിര്‍മാണസാമഗ്രികളുടെയും ഇറക്കുമതി തീരുവ പൂര്‍ണമായും എടുത്തുകളഞ്ഞു. ഇതോടെ സൈ്വപിങ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുറയും. ഓരോരുത്തരുടെയും ഓണ്‍ലൈന്‍ പണമിടപാട് ചരിത്രം നോക്കി എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ പണമിടപാടിനുള്ള അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഓണ്‍ലൈന്‍ പണമിടപാട് സംബന്ധിച്ച പരാതി പരിഹാരത്തിനുള്ള സംവിധാനം വ്യാപിപ്പിക്കും. വണ്ടിച്ചെക്ക് കേസുകളില്‍ നടപടി ശക്തമാക്കുന്നതിന് ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യും. നിശ്ചിത തുകക്കു മുകളിലുള്ള സര്‍ക്കാറിന്‍െറ എല്ലാ പണമിടപാടുകളും ഡിജിറ്റലാക്കാന്‍ ആലോചനയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.