കർഷക മേഖലക്ക് 2.83 ലക്ഷം കോടി; കർഷക ക്ഷേമത്തിന് 16 ഇന കർമ്മ പദ്ധതി
text_fieldsന്യൂഡൽഹി: കർഷകരുടെ ക്ഷേമമാണ് ബജറ്റിെൻറ ലക്ഷ്യമെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ.
2020ൽ കർഷകരു ടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നതാണ് സർക്കാര ിെൻറ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ബജറ്റിൽ കാർഷിക േമഖലക്കായി 2.83 ലക്ഷം കോടിയാണ് അനുവദിച്ചിരിക്കുന് നത്. മാതൃകാ കാർഷിക നിയമങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കാർഷിക വായ്പകൾക്കായി 15 ലക്ഷം കോ ടി രൂപ വകയിരുത്തും.
കർഷക ക്ഷേമത്തിനായി 16 ഇന കർമ്മ പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ ഗ്രാ മങ്ങളിലും കാർഷിക ഉൽപന്നങ്ങളുടെ ശേഖരത്തിനായി സംവിധാനം ഏർപ്പെടുത്തും. വെയർഹൗസുകളുടേയും കോൾഡ് സ്റ്റോറേജുകളുടെയും മാപ്പിങ് നബാർഡ് വഴി നിർവഹിക്കും.
ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. രാജ്യത്തെ 15 ലക്ഷം കർഷകരെ സൗരോർജത്തിെൻറ ഉപയോക്താക്കളാക്കും. ഇതിനായി തരിശുഭൂമിയിൽ സോളർ പവർ പ്ലാൻറുകൾ സ്ഥാപിക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾ സ്ഥാപിക്കും. ഇതിനായി പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പി.എം കുസും) പ്രവർത്തനം വിപുലമാക്കും.
പിഎം കുസും സ്കീം വഴി മണ്ണെണ്ണയെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കും.
ജൈവവളങ്ങളുടെ സന്തുലിതമായ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിക്കും. ഇത് രാസവള പ്രയോഗങ്ങളെ കുറക്കുന്നതിന് സഹായിക്കും.
വനിതകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമ സംഭരണ പദ്ധതി കൊണ്ടുവരും. ഇത് കർഷകരെ കൂടുതൽ സംഭരിക്കാനും കടത്ത് ചെലവ് കുറക്കാനും സഹായിക്കും. തടസമില്ലാത്ത ഈ സംഭരണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഗ്രാമത്തിലെ വനിതകളെ ഏൽപ്പിക്കും.
കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയക്കാൻ കിസാൻ റെയിൽ പദ്ധതി ആരംഭിക്കും. പെട്ടന്ന് കേടാകുന്ന ഉൽപന്നങ്ങൾ അയക്കാൻ വ്യോമമന്ത്രാലയത്തിെൻറ കീഴിൽ കൃഷി ഉഡാൻ പദ്ധതി കൊണ്ടുവരും.
ഹോർട്ടികൾച്ചർ മേഖലയിൽ ഒരു ജില്ല ഒരു ഉൽപന്നം എന്ന പദ്ധതി നടപ്പാക്കും. പാലുൽപന്നങ്ങളുടെ ഉത്പാദനം ഇരട്ടിയായി വർധിപ്പിക്കാനുള്ള നടപടികൾ കൊണ്ടുവരും. 2025 ഓടെ പാലുൽപാദനം 53.5 മില്ല്യൺ മെട്രിക് ടൺ എന്നത് 103 മെട്രിക് ടൺ ആക്കി ഉയർത്തും.
മൽസ്യ ഉൽപാദനം 2022–23 ൽ 2200 ലക്ഷം ടണ്ണാക്കി ഉയർത്തും. മത്സ്യമേഖലയിലുള്ളവർക്കായി സാഗര്‍ മിത്ര പദ്ധതി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.