ബജറ്റ്: ഓഹരി വിപണിയിലെ പ്രതികരണം ഞെട്ടിച്ചുവെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ
text_fieldsന്യൂഡൽഹി: ബജറ്റിനോടുള്ള ഓഹരി വിപണിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന ് നിതി ആയോഗ് വൈസ് ചെയർമാൻ ബിജയ് കുമാർ സിങ്. ധനമന്ത്രി നിർമല സീതാരാമനിൽനിന്ന് വലിയ തോതിലുള്ള പരിഷ്കരണങ്ങളായിരിക്കാം നിക്ഷേപകർ പ്രതീക്ഷിച്ചത്. വലിയ നിക്ഷേപങ്ങളിൽനിന്ന് അവർ പിന്മാറാനുള്ള കാരണം അതായിരിക്കാമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പറഞ്ഞു.
സർക്കാർ തെറ്റായൊന്നും ചെയ്തിട്ടില്ല. ബജറ്റിൽ എല്ലാ മേഖലകളേയും സ്പർശിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഓഹരി വിപണി ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ ഇടിവിലേക്ക് പോയതെന്ന് വ്യക്തമല്ല. ബജറ്റ് ദിവസം സെൻസെക്സ് 987 പോയൻറാണ് താഴ്ന്നത്.
ഒറ്റദിനംകൊണ്ട് 3.46 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.