വികസനത്തിന്‍റെ മധുരം ജനങ്ങളിലെത്തി -ധനമന്ത്രി
text_fieldsന്യൂഡൽഹി: വികസനത്തിന്‍റെ ഫലം ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാറിന് സാധിച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അവർ.
വികസനത്തിന്‍റെ ഫലപ്രാപ്തി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തിന് ഒരു പുതിയ ലക്ഷ്യബോധം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രണ്ടാം ടേമിൽ സർക്കാർ അതിന്‍റെ നേട്ടങ്ങൾ ഇരട്ടിയാക്കി.
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
രണ്ടാം മോദി സർക്കാറിന്‍റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമന്‍റെ തുടർച്ചയായ ആറാം ബജറ്റാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.