Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രബജറ്റ്​:...

കേന്ദ്രബജറ്റ്​: തെരഞ്ഞെടുപ്പ്​ കമ്മീഷൻ ​സർക്കാറിനോട്​ വിശദീകരണം തേടി

text_fields
bookmark_border
കേന്ദ്രബജറ്റ്​: തെരഞ്ഞെടുപ്പ്​ കമ്മീഷൻ ​സർക്കാറിനോട്​ വിശദീകരണം തേടി
cancel

ന്യൂഡൽഹി: അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്​ ശേഷം ബജറ്റ്​ മതിയെന്ന പ്രതിപക്ഷത്തി​​െൻറ ആവശ്യത്തിൽ കേന്ദ്രസർക്കാറിനോട്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ വിശദീകരണംതേടി. ജനുവരി പത്തിനകം കാബിനറ്റ്​ സെക്രട്ടറി പ്രദീപ്​ കുമാറിനോട്​ വിശദീകരണം നൽകാനാണ്​ ​ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം ലംഘിക്കുന്ന നടപടികൾ സർക്കാറി​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായാൽ അതിൽ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ ഇടപെടാവുന്നതാണ്​. ഇൗ അധികാരം ഉപയോഗിച്ചാണ്​ ബജറ്റ്​ തിയതി സംബന്ധിച്ച്​ കേന്ദ്രസർക്കാറിനോട്​ ​ കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്​. അഞ്ച്​ സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ ബജറ്റ്​ അവതരിപ്പിച്ചാൽ അത്​  വോട്ടർമാരെ സ്വാധീനിക്കുമെന്നാണ്​ പ്രതിപക്ഷത്തി​​െൻറ ആരോപണം.
 
തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ടം കഴിയുന്ന മാർച്ച്​ 8ന്​ ശേഷം ബജറ്റ്​  അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ്​ പ്രതിപക്ഷം. ബജറ്റ്​ സമ്മേളനം ജനുവരി 31ന്​ തുടങ്ങുന്നതിന്​ എതിർപ്പില്ലെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്​. ഇത്​ സംബന്ധിച്ച ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന്​ വെള്ളിയാഴ്​ച സുപ്രീംകോടതി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budget
News Summary - Union Budget: EC asks Centre to respond to Opposition’s delay demand
Next Story