യൂണിയൻ ബജറ്റ് ഫെബ്രുവരി ഒന്നിന്
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ അവസാന സമ്പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിന്. പാർലമെൻറിെൻറ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി ജനുവരി 29 മുതൽ ഏപ്രിൽ ആറ് വരെ നടക്കും. പാർലമെൻററികാര്യ മന്ത്രിസഭ സമിതി യോഗമാണ് തീയതികൾ നിശ്ചയിച്ചത്.
മുൻകാലങ്ങളിൽ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻറിെൻറ ഇരുസഭകളെയും ജനുവരി 29ന് അഭിസംബോധന ചെയ്യും. സാമ്പത്തിക സർവേ അന്നുതന്നെ സർക്കാർ പാർലമെൻറിൽ വെക്കുമെന്ന് മന്ത്രി അനന്ത്കുമാർ പറഞ്ഞു. ആദ്യഘട്ട സമ്മേളനം ജനുവരി 29 മുതൽ ഫെബ്രുവരി ഒമ്പത് വരെയാണ്. മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ആറു വരെയാണ് രണ്ടാം പാദം.
ശീതകാല സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു. സഭയുടെ സന്ദർശക ഗാലറിയിലിരുന്ന് ‘ഭാരത് മാതാ കി ജയ്’ വിളിച്ച ഒരാളെ സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കി; സഭാനടപടികൾ തടസ്സമില്ലാതെ നടന്നു. പുണെയിൽ ദലിതുകൾക്ക് നേരെ ഹിന്ദുത്വ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പ്രസ്താവന നടത്താത്ത പ്രധാനമന്ത്രി പാർലമെൻറിെൻറ അവസാനദിനം സഭയിൽ ഹാജരായെങ്കിലും മൗനം തുടർന്നു.
മുത്തലാഖ് ബിൽ ഉൾപ്പെടെ 12 ബില്ലുകൾ പാസാക്കിയാണ് ലോക്സഭ പിരിഞ്ഞത്. ആകെ 61 മണിക്കൂറും 48 മിനിറ്റുമായി 13 ദിവസമാണ് ലോക്സഭ ചേർന്നത്. ബഹളം മൂലം 15 മണിക്കൂർ നഷ്ടപ്പെട്ടു. സ്റ്റാൻഡിങ് കമ്മിറ്റികൾ 41 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഒാഖി ദുരന്തം സഭ പ്രത്യേകമായും ചർച്ച ചെയ്തു. 41 മണിക്കൂറാണ് രാജ്യസഭ ചേർന്നത്. ഒമ്പത് ബില്ലുകളാണ് പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.