ചർച്ച കൂടാതെ ബജറ്റ് ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: ഖജനാവിൽനിന്ന് നടപ്പു സാമ്പത്തികവർഷം 24 ലക്ഷം കോടി രൂപ ചെലവാക്കുന്നതിനുള്ള ബജറ്റ് നിർദേശങ്ങൾ ചർച്ചയൊന്നും കൂടാതെ ശബ്ദവോേട്ടാടെ േലാക്സഭ പാസാക്കി. ബജറ്റ് സമ്മേളനത്തിെൻറ രണ്ടാംഘട്ടം തുടർച്ചയായ എട്ടാംദിവസവും സ്തംഭിച്ചുനിൽക്കെയാണ് മിനിറ്റുകൾകൊണ്ട് ഭരണപക്ഷം കൈയടിച്ച് ധനബില്ലും ധനാഭ്യർഥനകളും അംഗീകരിച്ചത്. പ്രതിപക്ഷപാർട്ടികൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ ഖജനാവിൽനിന്ന് പണം ചെലവാക്കണമെങ്കിൽ ബജറ്റ് ധനബിൽ പാർലമെൻറ് അംഗീകരിക്കണമെന്നാണ് ഭരണഘടന നിർദേശിക്കുന്നത്. വിവിധ പാർട്ടികൾ ഇരുസഭകളിലും നടുത്തള സമരം തുടരുന്നതിനാൽ ചർച്ചക്കുള്ള സാഹചര്യമില്ലെന്ന വിശദീകരണത്തോടെയാണ് ബി.ജെ.പിക്ക് ഒറ്റക്കു കേവല ഭൂരിപക്ഷമുള്ള ലോക്സഭ ധനവിനിയോഗ നിർദേശങ്ങൾ ‘ഗില്ലറ്റിൻ’ ചെയ്തത്. ഇത്തരമൊരു നടപടിയിലേക്ക് കടക്കാൻ ഇൗ മാസം 19 വരെയുള്ള സാവകാശത്തിന് സർക്കാർ കാത്തുനിന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളും കണക്കിലെടുക്കുന്നില്ല.
രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ധനബില്ലും മറ്റും ലോക്സഭക്കു പുറമെ രാജ്യസഭയും പാസാക്കണം. എന്നാൽ, സഭാന്തരീക്ഷം അതിന് അനുകൂലമല്ല. അവിടെയും സർക്കാറിന് ഭരണഘടനാപരമായ പിൻബലമുണ്ട്. പണബില്ലുകൾ ലോക്സഭ പാസാക്കി രാജ്യസഭക്ക് അയച്ചാൽ പാസാകണമെന്ന് നിർബന്ധമില്ല. പാസാക്കാൻ പറ്റുന്ന സാഹചര്യമല്ലെങ്കിലും, രാജ്യസഭയിലെത്തി 14 ദിവസം കഴിഞ്ഞാൽ അംഗീകരിച്ചതായി കണക്കാക്കും. ഫലത്തിൽ, ബജറ്റ് നിർദേശങ്ങളും ധനവിനിയോഗവും പ്രതിപക്ഷവികാരം കണക്കിലെടുക്കാതെ മുന്നോട്ടുനീക്കുകയാണ് സർക്കാർ.
കടുത്ത ബഹളമായിരുന്നു ബുധനാഴ്ചയും ലോക്സഭയിൽ. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ടി.ഡി.പിയാണ് നടുത്തള സമരത്തിെൻറ മുൻനിരയിലുണ്ടായിരുന്നത്. ആന്ധ്രക്കു പ്രത്യേക പദവി നൽകി അധികസഹായം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ടു കേന്ദ്രമന്ത്രിമാർ രാജിവെച്ചതടക്കം കടുത്ത രോഷത്തിലാണ് അവർ. എ.െഎ.എ.ഡി.എം.കെ, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങി വിവിധ പ്രാദേശിക പാർട്ടികൾ പല വിഷയങ്ങൾ ഉയർത്തി നടുത്തളത്തിൽ ഇറങ്ങി. കോൺഗ്രസ്, സി.പി.എം, സി.പി.െഎ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വായ്പ തട്ടിപ്പ് പ്രശ്നത്തിൽ സർക്കാറുമായി ഏറ്റുമുട്ടുന്നു. യു.പിയിലെ ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ കേന്ദ്രങ്ങളിലേക്ക് മാധ്യമപ്രവർത്തകരെ അടുപ്പിക്കാതിരുന്ന വിഷയവും ഇതിനൊപ്പം ലോക്സഭയിൽ ഒച്ചപ്പാടുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.