കേന്ദ്ര ബജറ്റ്: പ്രധാനമന്ത്രി ഇന്ന് സാമ്പത്തിക ശാസ്ത്രജ്ഞരെ കാണും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായ ും കൂടിക്കാഴ്ച നടത്തും. ജൂലൈ അഞ്ചിന് നടക്കുന്ന 2019-20120 വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് കൂടിക്കാഴ് ച.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വഴികൾ തേടുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. നീതി ആയോഗിൽ വെച്ചാണ് കൂടിക്കാഴ്ച. 2018-19 സാമ്പത്തിക വർഷത്തിൻെറ നാലാം പാദത്തിൽ രാജ്യത്തിൻെറ സാമ്പത്തിക വളർച്ച 5.8ലേക്ക് താഴുകയും ഇന്ത്യ ചൈനക്കും പിന്നിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നത്.
2018-19 സാമ്പത്തിക വർഷത്തിലെ രാജ്യത്തിൻെറ ജി.ഡി.പി 6.8ലേക്ക് കുറയുകയും കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ 7.2 ആയിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക്. വളർച്ച കൈവരിക്കുന്നതിനുള്ള മാർഗവും വെല്ലുവിളികളും സംബന്ധിച്ച് സാമ്പത്തിക വിദഗ്ധർ പ്രധാനമന്ത്രിക്ക് വിവരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.