ഇടത്തരം, ചെറുകിട കമ്പനികള്‍ക്ക് ആദായനികുതി കുറച്ചു
text_fieldsന്യൂഡല്‍ഹി: 50 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ഇടത്തരം, ചെറുകിട കമ്പനികള്‍ക്കുള്ള ആദായനികുതി 25 ശതമാനമായി കുറച്ചു. 2015-16 വര്‍ഷത്തെ കണക്കനുസരിച്ച് നികുതിയടക്കുന്ന 6.94 ലക്ഷം കമ്പനികളില്‍ 6.67 ലക്ഷം കമ്പനികളാണ് ഈ ഗണത്തില്‍ വരുന്നത്. അതായത് 96 ശതമാനം കമ്പനികള്‍ക്കും നികുതി കുറച്ചതിന്‍െറ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.
ഇടത്തരം, ചെറുകിട വ്യാപാരമേഖലക്ക് ഗുണമാകുന്ന ഈ നീക്കത്തിന് പ്രതിവര്‍ഷം 7200 കോടിയാണ് ചെലവ്. നിലവിലെ നികുതിയില്‍ അഞ്ച് ശതമാനമാണ് കുറവ് വരുത്തിയത്. എന്നാല്‍ എല്ലാ കമ്പനികള്‍ക്കുമുള്ള നികുതിയില്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും കുറവ് വരുത്തുമെന്നായിരുന്നു കോര്‍പറേറ്റ് ലോകത്തിന്‍െറ കണക്കുകൂട്ടല്‍.
നോട്ടുരഹിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി പി.ഒ.എസ് കാര്‍ഡ് റീഡര്‍, മൈക്രോ എ.ടി.എം, ഫിംഗര്‍ പ്രിന്‍റ് റീഡര്‍/സ്കാനര്‍, ഐറിസ് സ്കാനര്‍ എന്നിവക്കെല്ലാം എക്സൈസ് നികുതിയുള്‍പ്പെടെ ഒഴിവാക്കും.
ഇത്തരം ഉപകരണങ്ങള്‍ സ്വദേശീയമായി നിര്‍മിക്കുന്നതിന്‍െറ ഭാഗമായി ഇവയുടെ ഘടകങ്ങള്‍ക്കും നികുതി ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.