‘സാമൂഹിക അകല’ത്തിൽ കേന്ദ്ര മന്ത്രിസഭ യോഗം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭ യോ ഗത്തിൽ ‘സാമൂഹിക അകലം’ പാലിച്ച് മന്ത്രിമാർ. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി മന ്ത്രിമാർ ഇരുന്നത് പരസ്പരം അകന്നുമാറിയാണ്. പ്രധാനമന്ത്രിയുടെ വസതിയായ 7-ലോക് ക ല്യാൺ മാർഗിലായിരുന്നു യോഗം. ദീർഘവൃത്താകൃതിയിലുള്ള മേശക്കു ചുറ്റുമിരിക്കുന്നതാ ണ് മന്ത്രിസഭ യോഗത്തിെൻറ രീതി. എന്നാൽ, ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ മേശ നീക ്കി. അധ്യക്ഷനായ പ്രധാനമന്ത്രി വേദിയും സദസ്സുമായുള്ള ദൂരത്തിൽ ഇരുന്നാണ് സഹപ്രവർത്തകരെ അഭിസംബോധന ചെയ്തത്. പരസ്പരം അകലംപാലിച്ചിരുന്ന മന്ത്രിമാർക്ക് രേഖകൾ വെക്കാനും മറ്റുമായി പ്രത്യേകം മേശ നൽകി.
ഒരാഴ്ചക്കിടയിൽ രണ്ടു വട്ടം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ചേർന്ന മന്ത്രിസഭ യോഗം കോവിഡ് പ്രതിസന്ധി ചർച്ചചെയ്തു. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രണ്ടു കിലോ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കാനുള്ള തീരുമാനെമാഴികെ, അതിെൻറ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തിയില്ല.
രാജ്യം 21 ദിവസത്തേക്ക് അടച്ചതിനാൽ അവശ്യസാധനങ്ങൾ വാങ്ങി സംഭരിക്കാനുള്ള തിരക്ക് ചൊവ്വാഴ്ച രാത്രിതന്നെ ദൃശ്യമായിരുന്നു. അവശ്യസാധന കടകൾ 21 ദിവസവും തുറക്കുമെന്നും സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവില്ലെന്നും മന്ത്രിസഭ യോഗത്തിനുശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിയമവ്യവസ്ഥകളുണ്ട്. ജനങ്ങൾക്ക് ദുരിതമുണ്ടാകാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളൾ യോജിച്ചുപ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പടരുമെന്ന പേടിമൂലം ഡോക്ടർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ ഫ്ലാറ്റുകളിൽനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. മഹാമാരി പ്രതിരോധിക്കുന്നതിനും കൃത്യമായ വിവരങ്ങൾ സമൂഹത്തിനു നൽകുന്നതിനുമായി സേവനം ചെയ്യുന്നവരാണ് ഇവർ. േകാവിഡ് പടരുമെന്ന പേടിയിൽ പത്രങ്ങൾ വേണ്ടെന്നുവെക്കുന്നതിൽ അർഥമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമീണ ബാങ്കുകൾക്ക് 1340 കോടി
ന്യൂഡൽഹി: മേഖല ഗ്രാമീണ ബാങ്കുകളുടെ (ആർ.ആർ.ബി) മൂലധനശേഷി വർധിപ്പിക്കുന്ന 1340 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതിൽ 670 കോടി രൂപ കേന്ദ്രവും തത്തുല്യ തുക ബാങ്കുകളുമാണ് മുടക്കുകയെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.