ട്രാക്ടർ പരേഡ് നിർത്തി സമരസ്ഥലത്തേക്ക് മടങ്ങണമെന്ന് കർഷകരോട് നേതൃത്വം
text_fieldsന്യൂഡൽഹി: ട്രാക്ടർ പരേഡ് അവസാനിപ്പിച്ച് സമരസ്ഥലത്തേക്ക് മടങ്ങാൻ കർഷകരോട് നേതൃത്വം ആഹ്വാനം ചെയ്തു. സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷമുണ്ടായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാകക്ക് താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിരുന്നു.
നഗരഹൃദയമായ ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചിരുന്നു. ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.