യൂനിയൻ കാർബൈഡ് മാലിന്യ സംസ്കരണം: മധ്യപ്രദേശിൽ ആത്മാഹുതി ശ്രമം
text_fieldsഇന്ദോർ: മധ്യപ്രദേശിലെ വ്യവസായ നഗരമായ പിതാംപുരിൽ യൂനിയൻ കാർബൈഡ് മാലിന്യം സംസ്കരിക്കുന്നതിനെതിരെ ആഹ്വാനം ചെയ്ത ബന്ദിനിടെ രണ്ട് പ്രതിഷേധക്കാർ സ്വയം തീകൊളുത്തി. കൂടെയുണ്ടായിരുന്നവർ ഉടൻ ഇടപെട്ട് തീകെടുത്തിയതിനാൽ ജീവൻ രക്ഷിക്കാനായി. ഇന്ദോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.
പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്. പിതാംപുർ ബച്ചാവോ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. നഗരത്തിലെ കടകളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. കത്തിക്കുന്നതിനായി 337 ടൺ മാലിന്യം സൂക്ഷിച്ച കെട്ടിടത്തിന് സമീപത്തേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. സമരത്തിൽ കുട്ടികളുൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.