രാജ്യം ഇരുട്ടിലേക്ക്; കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം, സംസ്ഥാനങ്ങൾക്കും വിമർശനം
text_fieldsന്യൂഡൽഹി: വൈദ്യുത പ്രതിസന്ധിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ഇരുട്ടിലേക്ക് നീങ്ങുന്നതിനിടെ കൽക്കരി ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. റെക്കോർഡ് കൽക്കരിയാണ് വിവിധ വൈദ്യുതനിലയങ്ങളിലേക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
1.94 മില്യൺ ടൺ കൽക്കരിയാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഇത് റെക്കോർഡാണ്. ജൂണിൽ തന്നെ കൽക്കരി സ്റ്റോക്ക് ചെയ്യാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിദിനം 1.6 മില്യൺ കൽക്കരി വൈദ്യുതി ഉൽപാദകർക്ക് നൽകാൻ കോൾ ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്. ദുർഗ പൂജയോട് അനുബന്ധിച്ച് ഉൽപാദനം 1.7 മില്യൺ ടണ്ണായി ഉയർത്താനും നിർദേശമുണ്ട്.
മഴയും ഇറക്കുമതി കുറഞ്ഞതുമാണ് കൽക്കരിക്ഷാമത്തിനുള്ള പ്രധാനകാരണം. ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗം വിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.