കന്നുകാലി വിജ്ഞാപനം: കേന്ദ്രം സംസ്ഥാനങ്ങളുടെ നിർദേശം തേടി
text_fieldsന്യൂഡൽഹി: മാംസത്തിന് കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞ് ഇറക്കിയ വിജ്ഞാപനം പരിഷ്കരിക്കുന്നതിെൻറ ഭാഗമായി കേന്ദ്രം സംസ്ഥാനങ്ങളുടെ നിർദേശം തേടി. കന്നുകാലി വിൽപനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മേയ് 23ന് പുറത്തിറക്കിയ വിജ്ഞാപനവുമായി ബന്ധെപ്പട്ടുള്ള പ്രതികരണവും നിർദേശവും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്കാണ് കത്തയച്ചത്.
വിജ്ഞാപനം വന്ന് നാലുമാസങ്ങൾക്കുശേഷം കന്നുകാലി വിപണിയെ എങ്ങനെ ബാധിെച്ചന്നതിനെക്കുറിച്ച് വ്യാപാരികളുടെയും മൃഗസംരക്ഷണ പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചശേഷം പൊതുഅഭിപ്രായം രൂപവത്കരിച്ച് വിജ്ഞാപനം പരിഷ്കരിക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഹർഷവർധൻ പറഞ്ഞു.
കന്നുകാലി വിജ്ഞാപനം സുപ്രീംകോടതി സ്റ്റേചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാറിെൻറ വിജ്ഞാപനത്തിനെതിരെ കേരളം, ബംഗാൾ സംസ്ഥാനങ്ങൾക്കു പുറമേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ശക്തമായി രംഗത്തുവന്നിരുന്നു. കേന്ദ്ര നടപടിയിൽ സംസ്ഥാനങ്ങളുടെ അധികാരപരിധിയുമായി ബന്ധെപ്പട്ടുള്ള തർക്കവും ഉയർന്നുവന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അഭിപ്രായം ആരാഞ്ഞ് കത്തയച്ചിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും പ്രതികരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.