പ്രതിഷേധങ്ങൾക്കിടയിൽ ചുട്ടെടുത്ത് ബില്ലുകൾ
text_fieldsന്യൂഡൽഹി: വോെട്ടടുപ്പ് പോലും നടത്താതെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ബില്ലുകൾ ചുെട്ടടുത്ത് സർക്കാർ. പെഗസസ് ചാരവൃത്തിയും വിവാദ കാർഷിക നിയമങ്ങളും ഉന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനിടയിൽ സർക്കാറിെൻറ നിയമവിരുദ്ധ നിയമനിർമാണത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രതിഷേധത്തിൽ നിരവധി തവണ നിർത്തിവെച്ച ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ചയും നടപടികളിലേക്ക് കടക്കാെത പിരിഞ്ഞു. അതിനിടയിലാണ് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമേന്തിയ പ്രതിഷേധത്തെ സാക്ഷിയാക്കി ചർച്ചയും വോെട്ടടുപ്പുമില്ലാതെ സർക്കാർ ബില്ലുകൾ ചുെട്ടടുത്തത്.
ഉച്ചക്ക് ശേഷം നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ബില്ലുകൾ കീറിയെറിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ചർച്ച നടത്തിയെന്ന് വരുത്തി ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ റായ് ഉൾനാടൻ നൗക ബിൽ 2021 പാസാക്കിയതായി പ്രഖ്യാപിച്ചു. രണ്ടോ മൂന്നോ പേർ ചർച്ചയിൽ പെങ്കടുത്തുവെന്ന് വരുത്തിയെങ്കിലും പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിൽ ഒന്നും കേൾക്കാനായില്ല. ബിനോയ് വിശ്വവും ശിവദാസനും ജോൺ ബ്രിട്ടാസും ഇൗ സമയം നടുത്തളത്തിലായിരുന്നു. ഉപാധ്യക്ഷെൻറ വേദിക്ക് കയറുന്ന പടിയിലിരുന്ന് തൃണമൂൽ എം.പിമാർ മുദ്രാവാക്യം വിളിക്കുേമ്പാൾ ചർച്ചക്ക് മറുപടി പറയാതെ തന്നെ ബില്ലിലെ വ്യവസ്ഥകൾ വായിച്ച് പാസാക്കാൻ മന്ത്രി സർബാനന്ദ സോനോവാളിനോട് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു.
ബിൽ വോട്ടിനിടണമെന്ന് സി.പി.എം സഭാ നേതാവ് എളമരം കരീം ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം ബെഞ്ചിലേക്ക് മടങ്ങിയില്ലെങ്കിൽ വോട്ടിനിടില്ലെന്ന് പറഞ്ഞ് ആ ആവശ്യം ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞു. തുടർന്ന് ശബ്ദവോേട്ടാടെ പാസാക്കിയതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പൊതുമേഖല ഇൻഷൂറൻസ് കമ്പനികളുടെ ഒാഹരികൾ വിൽക്കാനുള്ള വിവാദ ബിൽ ലോക്സഭ ഉച്ചക്ക് ശേഷം ഇതുപോലെ പാസാക്കി. രാജ്യസഭയിൽ രാവിലെ തൃണമൂൽ കോൺഗ്രസിെൻറ ഡെറിക് ഒബ്റേൻ ഉത്തരേന്ത്യയിലെ 'പാപ്ഡി ചാട്ട്' പോലെ ബില്ലുകൾ പാസാക്കിയെടുക്കുകയാണെന്ന് പരിഹസിച്ചു.
ആദ്യത്തെ പത്ത് ദിവസം കൊണ്ട് 12 ബില്ലുകൾ പാസാക്കിയത് ഇൗ തരത്തിലാണ്. ഏഴ് മിനിറ്റ് മാത്രം എടുത്താണ് ശരാശരി ഒാരോ ബില്ലും വർഷകാല സമ്മേളനത്തിൽ പാസാക്കിയതെന്ന് ഡെറിക് കുറ്റപ്പെടുത്തി. പാർലമെൻറിെൻറ വിശുദ്ധിയും അന്തസ്സുമിടിക്കുന്ന നടപടിയാണിതെന്ന് ഒാരോ ബില്ലും അവതരിപ്പിച്ചതിന് ശേഷം പാസാക്കുന്നത് വരെ എടുത്ത സമയത്തിെൻറ ചാർട്ട് ട്വിറ്ററിൽ പങ്കുവെച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അതിന് ശേഷവും ഇതേ രീതിയുമായി സർക്കാർ മുന്നോട്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.