പ്രകൃതിക്ഷോഭം: അഞ്ച് സംസ്ഥാനങ്ങൾക്ക് അധിക ധനസഹായം നൽകി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി
text_fieldsന്യൂഡൽഹി: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്ക് അധിക ധന സഹായം അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകാരം നൽകി. ബീഹാർ (1,038.96 കോടി), ഹിമാചൽ പ്രദേശ് (21.37 കോടി), രാജസ്ഥാൻ (292.51 കോടി), സിക്കിം (59.35 കോടി), പശ്ചിമ ബംഗാൾ (475.04 കോടി) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടിനെക്കാൾ അധിക ധന സഹായമാണ് അഞ്ച് സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്നും 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 28 സംസ്ഥാനങ്ങൾക്ക് അവരുടെ എസ്.ഡി ആർ.എഫ് ഫണ്ടിൽ 17,747.20 കോടി രൂപയും ഒമ്പത് സംസ്ഥാനങ്ങൾക്ക് എന്‍.ഡി.ആർ.എഫ് ഫണ്ടിൽ 6,197.98 കോടി രൂപയും നൽകിയതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
പ്രക്യതിദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ അതാത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര സർക്കാർ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ (ഐ.എം.സി.ടി) ദുരന്ത നിവാരണത്തിനായി നിയോഗിക്കാറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.