ഡൽഹിയിൽ എ.എ.പി സർക്കാർ പബ്ലിസിറ്റിക്കായി ഓടുന്നു; വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി. വിദ്യാഭ്യാസരംഗത്ത് കാര്യമായി ഒന്നും ചെയ്യാതെ പബ്ലിസിറ്റിക്കാണ് എ.എ.പി സർക്കാർ സമയം ചെലവഴിക്കുന്നതെന്നായിരുന്നു വിഡിയോ സന്ദേശത്തിനിടെ മന്ത്രിയുടെ ആരോപണം. നാഷനൽ അച്ചീവ്മെന്റ-2021(എൻ.എ.എസ്) സർവേ പ്രകാരണം ഡൽഹിയിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസനിലവാരം ദേശീയ ശരാശരിക്കും താഴെയാണെന്ന് മന്ത്രി അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ആരെ പഴിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നും അവർ പറഞ്ഞു.
വോട്ടിനായി പരക്കം പായുന്നതിനു പകരം രാജ്യതലസ്ഥാനത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ ശ്രമിക്കണമെന്നും സിസോദിയക്ക് ഉപദേശം നൽകാനും അവർ മറന്നില്ല. പ്രശ്നങ്ങളെ നേരിടേണ്ടതിനു പകരം അതിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് എ.എ.പി പലപ്പോഴും സ്വീകരിച്ചത്. മുഖം നന്നാവാത്തതിന് കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല. സർവേ റിപ്പോർട്ട് കണ്ട് എൻ.എ.എസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ സർക്കാർ സ്കൂളുകളുടെ ഗുണനിലവാരത്തെ വിമർശിച്ച് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയുമായാണ് അന്നപൂർണ രംഗത്തെത്തിയത്. ഗുജറാത്തിൽ സ്വകാര്യ സ്കൂളുകളുടെ വളർച്ചക്കായി ബി.ജെ.പി സർക്കാർ സ്കൂളുകൾ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.