Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ വിലവർധനവിനെ...

പെട്രോൾ വിലവർധനവിനെ കുറിച്ച്​ ചോദിച്ചപ്പോൾ മണ്ണെണ്ണ വിലക്കുറവ്​ വെച്ച്​​ ന്യായീകരണവുമായി കേന്ദ്ര മന്ത്രി

text_fields
bookmark_border
dharmendra pradhan
cancel
camera_alt

ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ഇന്ധനവില സർവകാല റെക്കോഡിലെത്തിയ വേളയിൽ വിഷയം പാർലമെന്‍റിലും ചർച്ചയായി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവരുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ധന വില വളരെ ഉയർന്നിരിക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ പ്രതിപക്ഷ പാർട്ടികൾ ചോദ്യമുയർത്തി.

'സീതാ മാതാവിന്‍റെ നേപ്പാളിലും രാവണന്‍റെ ലങ്കയിലും പെട്രോൾ വില കുറവാണ്​. പിന്നെ എന്തുകൊണ്ടാണ്​ രാമന്‍റെ നാടായ ഇന്ത്യയിലെ സർക്കാർ പെട്രോൾ, ഡിസൽ വില കുറക്കാത്തത്​' -സമാജ്​വാദി പാർട്ടി എം.പിയായ വിശ്വംഭർ പ്രസാദ്​ നിഷാദ്​ ചോദിച്ചു.

ഇന്ധന വിലവർധനവിന്‍റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്​ത്​ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു മീമിലെ ആശയം ഉൾകൊണ്ടായിരുന്നു രാമായണവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്‍റെ ചോദ്യം.

ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഇന്ധന ഉപഭോഗം വളരെ കുറവായതിനാൽ ഇന്ത്യയെ താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നായിരുന്നു ഇതിന്​ കേ​ന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടി.

'വലിയ സമ്പദ്‌വ്യവസ്ഥകളുമായാണോ അതോ ചെറുകിട സമ്പദ്‌വ്യവസ്ഥകളുമായോ നാം സ്വയം താരതമ്യം ചെ​യ്യേണ്ടത്​?. വൻതോതിലുള്ള ഉപഭോഗ വസ്തുക്കൾക്ക്​ ആ രാജ്യങ്ങളിൽ ചെലവേറും. ആ രാജ്യങ്ങളിലെയും നമ്മുടെ രാജ്യത്തെയും മണ്ണെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ട്. ബംഗ്ലാദേശിലും നേപ്പാളിലും മണ്ണെണ്ണ വില ലിറ്ററിന്​ 57 രൂപ മുതൽ 59 രൂപ വരെയാണ്. ഇന്ത്യയിൽ ഇത് ലിറ്ററിന് 32 രൂപ മാത്രമാണ്' -മന്ത്രി പറഞ്ഞു​.

'കഴിഞ്ഞ 300 ദിവസങ്ങളിൽ ഏകദേശം 60 ദിവസം വില വർധിച്ചിട്ടുണ്ട്​. 7 ദിവസം പെട്രോളിനും 21 ദിവസം ഡീസലിനും ഞങ്ങൾ വില കുറച്ചു. ഏകദേശം 250 ദിവസം വില കൂട്ടുകയോ കുറക്ക​ുകയോ ചെയ്തിട്ടില്ല. അതിനാൽ അത് എക്കാലത്തെയും ഉയർന്ന നിലവാരമാണെന്ന്​ പ്രചരിപ്പിക്കുന്നത് തെറ്റാണ്​'-മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

​ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖല എണ്ണക്കമ്പനികൾക്ക്​ നൽകിയതിന്​ ശേഷം അന്താരാഷ്​ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച്​ അവരാണ്​ വില നിശ്ചയിക്കുന്നതെന്ന്​ വ്യക്തമാക്കി. വില കുറക്കാനായി എക്​സൈസ്​ തീരുവ കുറച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanprice hikedkerosine
News Summary - Union Minister defends fuel price hike by kerosine price in india neighbouring countries
Next Story