കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് കർണാടക തെരഞ്ഞെടുപ്പ് ചുമതല
text_fieldsന്യൂഡൽഹി: 2023ലെ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ഏൽപിച്ച് ബി.ജെ.പി. ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈക്ക് സഹ ചുമതലയും നൽകി.
ശനിയാഴ്ച പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയാണ് നിയമനം നടത്തിയത്. കർണാടകയിലെ 224 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 224ൽ 150 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ജനതാദൾ സെക്യുലറുമായി (ജെ.ഡി.എസ്) തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യവും പാർട്ടി തള്ളിയിട്ടുണ്ട്.
അതേസമയം, അടുത്തിടെ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. നേരത്തെ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന പ്രധാൻ, സംസ്ഥാനത്ത് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ബി.ജെ.പി നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.